Advertisment

കുട്ടനാട് വായ്പ തട്ടിപ്പ്: ഫാ.തോമസ് പീലിയാനിക്കലിനെ വികസന സമിതിയുടെ നേതൃത്വത്തില്‍ നിന്ന് നീക്കി

New Update

കോട്ടയം: കുട്ടനാട് കാര്‍ഷിക വായ്പ തട്ടിപ്പില്‍ അറസ്റ്റിലായ ഫാ.തോമസ് പീലിയാനിക്കലിനെ കുട്ടനാട് വികസന സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി. ചങ്ങനാശേരി അതിരൂപതയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വായ്പ തട്ടിപ്പ് അതിരൂപതയ്ക്കും സഭയ്ക്കും നാണക്കേടുണ്ടാക്കി എന്നു കണ്ടാണ് നടപടി. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഫാ.തോമസിനെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് അതിരൂപതയുടെ ഭാഗത്തുനിന്നും നടപടി വരുന്നത്.

Advertisment

publive-image

അതേസമയം, ഫാ.തോമസ് പീലിയാനിക്കലിനെതിരെ അതിരൂപത അന്വേഷണം ആരംഭിച്ചു. ആറംഗ സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് അതിരൂപത പ്രതിനിധികള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തിലൊന്നും പരസ്യ പ്രതികരണത്തിന് അതിരൂപത തയ്യാറല്ല. വായ്പ തട്ടിപ്പില്‍ ബാങ്ക് നടപടി നേരിടുന്നവര്‍ ഇന്നലെ അതിരുപത ആസ്ഥാനത്ത് പ്രതിഷേധം നടത്തിയിരുന്നു.

ഫാ. പീലിയാനിക്കലിനു പകരം വികസന സമിതിയുടെ പുതിയ ചെയര്‍മാനായി വരുന്നത് ഫാ.തോമസ് കൊച്ചുതറയില്‍ ആണെന്ന് സൂചനയുണ്ട്.

Advertisment