Advertisment

ഗാർഹീക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കുവൈറ്റ് സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അൽ ദുർറ കമ്പനിയും കേരളത്തിലെ നോർക്ക റൂട്ട്സും തമ്മിൽ ധാരണയായി

New Update

ഗാർഹീക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കുവൈറ്റ് സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അൽ ദുർറ കമ്പനിയും കേരളത്തിലെ നോർക്ക റൂട്ട്സും തമ്മിൽ ധാരണയായി. 500 സ്ത്രീകളെ തിരഞ്ഞെടുത്ത് വീട്ടുജോലിക്ക് പരിശീലനം നൽകുന്നതാണ് കരാർ.

Advertisment

publive-image

താൽപര്യമുള്ള 30നും 45നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് നോർക്ക റൂട്ട്സ് അറിയിപ്പ് നൽകി.www.norkaroots.net മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷാർത്ഥികൾക്ക് നോർക്കയുടെ നേതൃത്വത്തിൽ പരിശീലനവും നൽകുന്നതാണ്.

നിശ്ചിത വേതനത്തിന് പുറമെ യാത്രാ ചിലവ്, താമസം, ഭക്ഷണം എന്നിവ തികച്ചും സൗജന്യമായിരിക്കും.

റിക്രൂട്ട്മെൻറിനായി ഉദ്യോഗാർഥികളിൽ നിന്ന് യാതൊരു തരത്തിലുള്ള ഫീസും ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു.കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് റിക്രൂട്ട്മെൻറ് നടപടികൾ പുരോഗമിക്കുന്നത്.

kuwait kuwait latest
Advertisment