Advertisment

ലെറ്റ്സ് ടോക് ഫ്രണ്ട്സിന്റെ ഈ വർഷത്തെ കാരുണ്യ സ്പർശം അവാർഡിന് ജെയിനിനെ തിരഞ്ഞെടുത്തു

New Update

കൊച്ചിയിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രവാസി കൂട്ടായ്മയായ ലെറ്റ്സ് ടോക് ഫ്രണ്ട്സിന്റെ ഈ വർഷത്തെ കാരുണ്യ സ്പർശം അവാർഡിന് പ്രമുഖ സാമൂഹ്യ,ജീവകാരുണ്യ, പരിസ്ഥിതി പ്രവർത്തകനായ മുഖേഷ് ജെയിനിനെ തിരഞ്ഞെടുത്തു.

സാമൂഹ്യ സേവന രംഗത്ത് വേറിട്ട പ്രവർത്തനങ്ങളുമായി നീങ്ങുന്ന അദ്ദേഹം ഈ ലോകം മനുഷ്യർക്ക് മാത്രമുള്ളതല്ല, മറിച്ച് ജന്തുജീവജാലങ്ങൾക്കും, വൃക്ഷലതാദികൾക്കും കൂടിയുള്ളതാണ് എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങളിൽ എന്നും വ്യാപൃതനായിരുന്നു. ശില്പവും പതിനായിരത്തൊന്ന് രൂപ അവാർഡ് തുകയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കാരുണ്യസ്പർശം അവാർഡ്.

2018 ഒക്ടോബർ രണ്ടിന് മട്ടാഞ്ചേരി ഫാദി ഓഡിറ്റോറിയത്തിൽ നടക്കുന്ന ലെറ്റ്സ് ടോക് ഫ്രണ്ട്സിന്റെ മൂന്നാം വാർഷിക സമ്മേളനത്തിൽ കൊച്ചി എം എൽ എ കെ.ജെ. മാക്സി അവാർഡ് ദാനം നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലെറ്റ്സ് ടോക് ഫ്രണ്ട്സ് സമാഹരിച്ച തുകയും അന്ന് കൈമാറും. തുടർന്ന് സംഘാംഗങ്ങളുടെ കുടുംബ സംഗമവും നടക്കും.

kuwait
Advertisment