Advertisment

തെള്ളകം കുടുംബ സംഗമം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റിലെ തെള്ളകം കാരുടെ കൂട്ടായ്മയായ തെള്ളകം ഫാമിലി ഓഫ് കുവൈറ്റ് (TFK) സ്നേഹസംഗമം സംഘടിപ്പിച്ചു. മെയ് 18 വെള്ളിയാഴ്ച രക്ഷാധികാരി ജോസ് മാത്യു ചൂനാട്ടിന്റെ ഭവനത്തിൽ വച്ച് പ്രാർത്ഥനയോടെ ആരംഭിച്ച കൂട്ടായ്മയിൽ വൈസ് പ്രസിഡണ്ട് സുരേഷ് കുമാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

ട്രഷറർ റ്റോമി മാത്യു ചൂനാട്ട് സ്വാഗതവും , ജനറൽ സെക്രട്ടറി ദീപു തോമസ് നായിക്കിലാത്ത് നന്ദിയും അർപ്പിച്ചു. ജോയ് ജോസഫ് പൊങ്ങുവനാംന്തടം, മാത്യു സൈമൺ,  സ്വപ്നാ ദീപു, മേഴ്സി ജോയ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

publive-image

തഥവസരത്തിൽ കുവൈറ്റിൽ ഹൃസ്വ സന്ദർശനാർത്ഥം എത്തിചേർന്നിരിക്കുന്ന, സ്വപ്നാ ദീപുവിന്റെ മാതാവ്,ഏലിയാമ്മ മാത്യുവിനെ വൈസ് പ്രസിഡണ്ട്, സുരേഷ് കുമാർ വെള്ളാപ്പള്ളിയും, TFK യിലെ മുതിർന്ന അംഗം ജോയ് ജോസഫ് പൊങ്ങുവനാംന്തടവും ചേർന്ന് പൊന്നാട അണിയിച്ചു.

publive-image

രക്ഷാധികാരി  ജോസ് മാത്യൂ ചൂനാട്ടും പ്രോഗ്രാം കമ്മറ്റി കൺവീനർ ധനുഷ് മാത്യൂ മാങ്കിലേട്ടും ചേർന്ന് മൊമെന്റോ നൽകിയും ആദരിച്ചു. സ്നേഹ വിരുന്നിനു ശേഷം തെള്ളകം കൂട്ടായ്മയിലെ അംഗങ്ങളുടേയും, കുട്ടികളുടേയും വിവിധ കലാപരിപാടികളോടെ സ്നേഹ സംഗമം സമാപിച്ചു.

publive-image

Advertisment