Advertisment

മികച്ച സര്‍വീസുകള്‍ ലക്ഷ്യം; കുവൈറ്റ് എയര്‍വേയ്‌സിന്റെ ശ്രേണിയിലേക്ക് എ330 നിയോ വിമാനങ്ങളെത്തി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് എയര്‍വേയ്‌സിന്റെ ശ്രേണിയിലേക്ക് രണ്ട് വിമാനങ്ങള്‍ കൂടിയെത്തി. എ330 നിയോ വിമാനങ്ങളാണ് എത്തിയത്. പുതിയതായി എയര്‍ലൈന്‍ ഓര്‍ഡര്‍ ചെയ്തിട്ടുള്ള എട്ട് എ330 നിയോ വിമാനങ്ങളിലെ ആദ്യത്തേതാണ് ഇത്.

എയര്‍ബസിന്റെ ആദ്യത്തെ എ330-800 ഡെലിവറിയാണ് ഇത്. പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തല്‍, പുത്തന്‍ സാങ്കേതികവിദ്യകളുമായി യാത്രക്കാര്‍ക്ക് മികച്ച സര്‍വീസ് നല്‍കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം സര്‍വീസ് നടത്താനാകുന്ന അനുയോജ്യമായ എയര്‍ക്രാഫ്റ്റായാണ് എ330 നിയോയെ കാണുന്നത്.

കുവൈറ്റ് എയര്‍വേയ്‌സിന്റെ എ330 നിയോയില്‍ 235 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. 32 ഫ്‌ളാറ്റ് ബെഡ് ബിസിനസ് ക്ലാസ് സീറ്റും 203 ഇക്കോണി ക്ലാസ് സീറ്റുകളുമാണ് വിമാനത്തിലുള്ളത്.

Advertisment