Advertisment

കുവൈറ്റിലെ വിവിധ ജില്ലാ അസോസിയേഷൻ പ്രതിനിധികൾ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

author-image
admin
New Update

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ ജില്ലാ അസോസിയേഷൻ പ്രതിനിധികൾ അംബാസിഡർ കെ.ജീവാസാഗർ, ഫസ്റ്റ് സെക്രട്ടറി കൃഷ്ണകുമാർ പഹേൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

Advertisment

publive-image

കുവൈറ്റിൽ ജില്ലാ അസോസിയേഷനുകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ അംബാസിഡറുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രതിനിധികൾ ഉന്നയിച്ച കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി.

കൂടിക്കാഴ്ചയിൽ വിവിധ ജില്ലാ സംഘടനകളെ പ്രതിനിധീകരിച്ച് പ്രേംരാജ്, ഷൈജിത്ത്.കെ, ബിജു കടവി, സലീംരാജ്, മനോജ്, ജിനേഷ്, അഷ്റഫ്, ബിജു സ്റ്റീഫൻ, ജോസ് തോമസ് എന്നിവർ പങ്കെടുത്തു.

kuwait
Advertisment