Advertisment

കുവൈറ്റ് അമീറിന്റെ വേര്‍പാടില്‍ അനുശോചിച്ച് ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്‌  : കുവൈത്ത്‌ ഭരണാധികാരിയും​ അമീറുമായ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അൽസ്സബാഹിന്റെ നിര്യാണത്തിൽ ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ അനുശോചിച്ചു.

Advertisment

publive-image

മഹാനായ നേതാവും, രാഷ്ട്രതന്ത്രജ്ഞനും എല്ലാറ്റിനുമുപരിയായി മനുഷ്യ സ്‌നേഹിയുമായിരുന്നു അമീറെന്ന് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. കുവൈത്തിന് മാത്രമല്ല , ഗൾഫ് മേഖലക്കും ലോകത്തിനാകെ മാനവും കനത്ത നഷ്ടമാണ് അമീറിന്റെ വിയോഗം.

ഇന്ത്യൻ പ്രവാസി സമൂഹമുൾപ്പടെയുള്ള വിദേശികളോട് അദ്ദേഹം കാണിച്ച കാരുണ്യവും സ്നേഹവും സമാനതകളില്ലാത്തതാണ്. കുവൈറ്റിലെ സ്വദേശി വിദേശി സമൂഹത്തിന്റെ ദുഃഖത്തിൽ ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററും പങ്കു ചേരുന്നതായി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

kuwait amir
Advertisment