Advertisment

കുവൈറ്റ് അമീറിന്റെ വേര്‍പാടില്‍ മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്: കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ്‌ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.

യുക്തിപൂർവ്വമായ നയങ്ങളുടെ പ്രതിരൂപമായിരുന്നു ഷെയ്ഖ് സബാഹ് എന്ന ഭരണാധികാരി.പ്രവാസി സമൂഹത്തോട് വിശിഷ്യാ ഇന്ത്യക്കാരോട് സ്നേഹം നിറഞ്ഞ സമീപനമായിരുന്നു അദ്ദേഹത്തിനെന്നും ഉണ്ടായിരുന്നത് .

ഷെയ്ഖ് സബാഹിന്റെ വിടവാങ്ങൾ രാജ്യത്തിന് കനത്ത നഷ്ടമാണുണ്ടാക്കിയത്. ഭരണാധികാരികൾക്കും കുടുംബത്തിനും രാജ്യത്തിനുമുണ്ടായ ദു:ഖത്തിൽ പങ്കു ചേരുകയും അനുശോചിക്കുകയും ചെയ്യുന്നുവെന്നും മലപ്പുറം ജില്ലാ അസോസിയേഷൻ ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.

Advertisment