Advertisment

കുവൈറ്റ്‌ എയർവെയ്‌സും ബോയിങ്ങും തമ്മിൽ സഹകരണ കരാർ ഒപ്പുവച്ചു

New Update

കുവൈറ്റ്‌ : കുവൈറ്റ്‌ എയർവെയ്‌സും ബോയിങ്ങും തമ്മിൽ സഹകരണ കരാർ ഒപ്പുവച്ചു .ഇരുവിഭാഗത്തിനും നേട്ടമുണ്ടാകും വിധമുള്ള വ്യവസ്ഥകൾ ഉൾപ്പെട്ടതാണ് കരാർ എന്ന് കുവൈറ്റ്‌ എയർവെയ്സ് കോർപറേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisment

publive-image

കുവൈറ്റ്‌ എയർവെയ്സ് ചെയർമാൻ യൂസഫ് അൽ ജാസിമും ബോയിങ് ഇന്റർനാഷണൽ പ്രസിഡന്റ് മാർക് അലെനുമാണ് കരാർ ഒപ്പുവച്ചത്.കുവൈറ്റ്‌ എയർവെയ്സ്, ഓസ്ട്രേലിയൻ കോളജ് ഓഫ് കുവൈറ്റ്‌, കുവൈറ്റ്‌ ഡയറക്ട് ഇൻ‌വസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട് ബോയിങ് പ്രവർത്തിക്കും.

കുവൈറ്റ്‌ വിഷൻ-2035 യാഥാർഥ്യമാക്കുന്നതിന് സഹായകമാകുന്ന പദ്ധതികളാകും വ്യോമയാന രംഗത്തെ നിക്ഷേപങ്ങളിലൂടെ നടപ്പാക്കുക.

kuwait kuwait latest
Advertisment