Advertisment

കുവൈറ്റിലെ ഷെയ്ഖ് ജാബിര്‍ പാലവും ഹൈവേയും നിര്‍മാണത്തിന്റെ അവസാന ഘട്ടത്തില്‍

New Update

കുവൈറ്റ് :കുവൈറ്റിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലെ പ്രധാന ഭാഗമായ ഷെയ്ഖ് ജാബര്‍ അല്‍ അഹമദ് - ബ്രിഡ്ജ് പ്രൊജക്റ്റ് പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തില്‍. അന്തരിച്ച മുന്‍ അമീര്‍ ഷെയ്ഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയുടെ സ്മരണാര്‍ത്ഥം നിര്‍മ്മാണം പുരോഗമിക്കുന്ന മേഖലയിലെ തന്നെ ഏറ്റവു നീളമേറിയ കടല്‍പ്പാലവും ഹൈവേയും അടങ്ങുന്നതാണ് ഷെയ്ഖ് ജാബിര്‍ പ്രൊജക്റ്റ്.

Advertisment

publive-image

പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുവൈറ്റ് സിറ്റിയിലെ ഗതാഗത കുരുക്ക് വലിയൊരളവ് വരെ കുറയുമെന്നാണ് വിലയിരുത്തപെടുന്നത്.

ശുവൈഖ് തുറമുഖം , ഫ്രീ ട്രൈഡ് സോന്‍, ദോഹ തുറമുഖം സിറ്റി ജഹറ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന ഷെയ്ഖ് ജാബര്‍ അല്‍ അഹമദ് - ബ്രിഡ്ജ് പ്രൊജക്റ്റ് 94 ശതമാനം പൂര്‍ത്തിയായി. 2018 ഡിസംബര്‍ 30 വരെ നിര്‍മാണ കരാര്‍ കാലാവധി ഉണ്ടെങ്കിലും അടുത്ത മാസത്തോടെ പദ്ധതി പൂര്‍ണമാക്കി, ഗതാഗതത്തിന് സജ്ജമാകുമെന്നാണ് വിലയിരുത്തപെടുന്നത്.

kuwait kuwait latest
Advertisment