Advertisment

കുവൈറ്റില്‍ കൊവിഡ് 19 കര്‍ഫ്യു സംബന്ധിച്ച നഷ്ടപരിഹാര കേസ് കോടതി തള്ളി

New Update

കുവൈറ്റ്: കുവൈറ്റില്‍ കൊവിഡ് 19 കര്‍ഫ്യു സംബന്ധിച്ച നഷ്ടപരിഹാര കേസ് കോടതി തള്ളി. ഈ മാസം ആദ്യം രാജ്യത്ത് കൊവിഡ് -19 നെതിരെ കർഫ്യൂ ഏർപ്പെടുത്തിയതിന്റെ ഫലമായി ഉണ്ടായ നഷ്ടം പരിഹരിക്കുന്നതിന് 37,000 കെഡി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സ്വദേശി പൗരന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

Advertisment

publive-image

കഴിഞ്ഞ മെയ് മാസത്തിൽ സർക്കാർ 20 ദിവസത്തെ കർഫ്യൂ ഏർപ്പെടുത്തിയതിനെത്തുടർന്ന് തനിക്ക് സംഭവിച്ച സാമ്പത്തിക നഷ്ടത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്‌ ഒരു പച്ചക്കറി വ്യാപാരി ഹർജി സമർപ്പിച്ചത് .

കര്‍ഫ്യു ഏര്‍പ്പെടുത്തിയതു മൂലം ചരക്ക് വിതരണം തടസ്സപ്പെടുകയും അതു മൂലം തനിക്ക് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നെന്നുമാണ് പരാതി. കര്‍ഫ്യുവിനെ തുടര്‍ന്ന് മൂന്നാഴ്ച്ചയായി കണ്ടെയ്‌നറുകളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ നശിച്ചിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിലൂടെ സര്‍ക്കാര്‍ പൊതുജനാരോഗ്യം സംരക്ഷിക്കുകയും വൈറസിന്റെ വ്യാപനം തടയുകയുമാണ് ചെയ്തതെന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളുകയായിരുന്നു.

kuwait news
Advertisment