കുവൈറ്റ് : കുവൈറ്റില്‍ കൊവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു. കോട്ടയം കങ്ങഴ പത്തനാട് മാക്കൽ സെയ്ദ് മുഹമ്മദ് റാവുത്തറുടെ മകൻ ഷാഹുൽ ഹമീദ് (62) ആണ്
കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്.
ദീർഘകാലമായി കുവൈറ്റിൽ ജോലിചെയ്തുവരികയായിരുന്നു.ഭാര്യ സീന, മകൻ ഷാൻ ഷാഹുൽ, മകൾ ഷംന ഷാഹുൽ. കബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ നടത്തപ്പെടും.