Advertisment

കുവൈത്തിൽ ഇന്ന് 478 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

 

Advertisment

publive-image

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ ബാധിച്ച് ഇന്ന് 3പേർ കൂടി മരണമടഞ്ഞു. കൊറോണ വൈറസ്‌ ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഇവർ. ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 386ആയി.

310സ്വദേശികൾ അടക്കം 478 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 54058 ആയി. ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകൾ ഇപ്രകാരമാണു.ഫർവ്വാനിയ 90,അഹമദി 204 , ഹവല്ലി 38, കേപിറ്റൽ 53,ജഹറ 93 .രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയുള്ള എണ്ണം:

ആകെ 9711 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. ഇവരിൽ 150പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Advertisment