Advertisment

കുവൈത്തിൽ ഇന്ന് 620 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു: ഒരു മരണം

New Update

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്നു ഒരാൾ മരണമടഞ്ഞു. ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 469 ആയി. 620 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇവരിൽ 423 പേർ സ്വദേശികളാണു. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 70045 ആയി.

publive-image

ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ മേഖല അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇപ്രകാരമാണു. ഫർവ്വാനിയ100 ,അഹമദി 220 ,ഹവല്ലി 82 , കേപിറ്റൽ79 , ജഹറ 139 .ഇന്ന് 704 പേരാണു രോഗ മുക്തരായത്‌ . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 61610 ആയി. ആകെ 7966 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 127 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുമാണു.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3599പേർക്കാണു കൊറോണ വൈറസ്‌ പരിശോധന നടത്തിയത്‌. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 522200ആയി.

Advertisment