കുവൈറ്റ്: കഴിഞ്ഞ ദിവസം അന്തരിച്ച സബാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് റാന്നി പുതുശ്ശേരി മേപ്പുറത്ത് കുടുംബാഗമായ ലെനി (മറിയാമ്മ ഉമ്മൻ – 50) യുടെ മൃതദേഹം സബാ മോര്‍ച്ചറിയില്‍ രാവിലെ ഒമ്പത് മുതല്‍ പത്ത് മണിവരെ (ഒക്ടോബര്‍ 28) പൊതുദര്‍ശനത്തിന് വെയ്ക്കും.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പൊതുദര്‍ശനം. വൈകിട്ട് കുവൈറ്റ് എയര്‍വേയ്‌സില്‍ മൃതദേഹം നാട്ടിലെത്തിക്കും. വ്യാഴാഴ്ച സംസ്‌കാരം നടക്കുമെന്ന് ബന്ധുമിത്രാദികള്‍ അറിയിച്ചു.