Advertisment

കുവൈറ്റ് ഫിഷ്‌ മാര്‍ക്കറ്റില്‍ ബോട്ടിന് തീപിടുത്തം. ഒഴിവായത് വന്‍ ദുരന്തം. വീഡിയോ കാണുക !

New Update

publive-image

Advertisment

കുവൈറ്റ് : കുവൈറ്റ് ഫിഷ്‌ മാര്‍ക്കറ്റില്‍ ബോട്ടിന് തീപിടുത്തം. ഫിഷ്‌ മാര്‍ക്കറ്റിലെ ബോട്ട് യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബോട്ടിനാണ് തീ പിടിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം.

ഉടന്‍ മത്സ്യബന്ധന തൊഴിലാളികളും ഫയര്‍ഫോഴ്സ് അധികൃതരും സമയോചിതമായി ഇടപെട്ട് യാര്‍ഡില്‍ നിന്നും ബോട്ട് കടലിലേയ്ക്ക് നീക്കിയിട്ടതിനാല്‍ കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവായി . ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിരവധി ബോട്ടുകള്‍ കൂടി കിടക്കുന്നതിനിടയിലായിരുന്നു ഒരു ബോട്ടിന് തീ പിടിച്ചത്. തീ പിടിച്ച ബോട്ട് ഉടന്‍ സ്ഥലത്ത് നിന്നും മാറ്റിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

kuwait latest
Advertisment