Advertisment

ആരോഗ്യമന്ത്രാലയത്തിൽ നിയമനം നേടിയെങ്കിലും ജോലിയോ വേതനമോ ലഭിക്കാത്ത 80 ഇന്ത്യൻ നഴ്‌സുമാരുടെ പരിപൂർണ വിവരങ്ങൾ ഇന്ത്യൻ എംബസി അധികൃതർ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കൈമാറി

New Update

കുവൈറ്റ്  : ആരോഗ്യ മന്ത്രാലയത്തിൽ നിയമനം നേടിയെങ്കിലും ജോലിയോ വേതനമോ ലഭിക്കാത്ത 80 ഇന്ത്യൻ നഴ്‌സുമാരുടെ പരിപൂർണ വിവരങ്ങൾ ഇന്ത്യൻ എംബസി അധികൃതർ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കൈമാറി. ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്. അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷയിലാണിവർ.

Advertisment

publive-image

വേതനം ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി 80 പേരുടെ പട്ടിക കഴിഞ്ഞ മാസം ഇന്ത്യൻ എംബസി ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. തുടർച്ചയായി പട്ടികയിൽ ഉൾപ്പെട്ട ഓരോരുത്തരെക്കുറിച്ചുള്ള പൂർണവിവരം ലഭ്യമാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടത് പ്രകാരമാണ് വിദ്യാഭ്യാസ യോഗ്യതയുൾപ്പടെ നൽകിയത്.

2015ൽ നിയമനം നേടിയവരാണ് കുവൈറ്റിലെത്തിയിട്ടും ജോലി ലഭിക്കാതെയും ജോലി ലഭിച്ചിട്ടും കൃത്യമായ വേതനം ലഭിക്കാതെയും പ്രതിസന്ധിയിലായത്. നഴ്‌സുമാർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ സാഹചര്യത്തിലാണ് എംബസി അധികൃതർ ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടത്

kuwait kuwait latest
Advertisment