Advertisment

ചെങ്ങന്നൂർ അസ്സോസിയേഷൻ കുവൈറ്റ് നല്കുന്ന സ്കൂൾ കിറ്റുകളുടെ വിതരണ ഉത്ഘാടനം സജി ചെറിയാൻ നിർവ്വഹിച്ചു

New Update

ചെറിയനാട്; പ്രളയ ദുരിതത്തിൽ അകപ്പെട്ട് സ്കൂൾ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്കായി ചെങ്ങന്നൂർ അസ്സോസിയേഷൻ കുവൈറ്റ് നല്കുന്ന സ്കൂൾ കിറ്റുകളുടെ വിതരണ ഉത്ഘാടനം ബഹുമാനപ്പെട്ട ചെങ്ങന്നൂർ എംഎൽ എ സജി ചെറിയാൻ ചെറിയനാട് ഗവൺമെൻറ് ജെ. ബി സ്ക്കൂളിൽ വച്ച് 2018 സെപ്റ്റംബർ 19 ബുധാനാഴ്ച രാവിലെ 9.30 ന് നിർവ്വഹിച്ചു.

Advertisment

publive-image

പ്രസ്തുത ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധമ്മ അദ്ധ്യക്ഷത വഹിച്ചു. എഇഒ

ബിന്ദു.കെ , വാർഡ് മെംബർ ശ്രീദേവി കെ.എം , സി.പദ്മകുമാരി ഹെഡ്മിസ്ട്രസ്സ്, ജി. നിശികാന്ത്, വി. കെ രാജൻ എന്നിവർ ആശംസ പ്രസംഗം നടത്തി.

ചെങ്ങന്നൂർ അസ്സോസിയേഷൻ കുവൈറ്റിന് വേണ്ടി വൈസ് പ്രസിഡന്റ് ഹരി വി . പിള്ള , എക്സിക്യുട്ടിവ് അംഗം റിനു എന്നിവർ കൃതജ്ഞത രേഖപ്പെടുത്തി. ആയിരത്തി അറുനൂറിൽ പരം സ്കൂൾ കിറ്റുകൾ ആണ് ചെങ്ങന്നൂർ അസോസിയേഷൻ കുവൈറ്റ് (CAK ) ചെങ്ങന്നൂർ ഉപജില്ലയിൽ വരും ദിവസങ്ങളിൽ വിതരണം ചെയ്യുന്നത്.

Advertisment