Advertisment

കുവൈറ്റില്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ കൊണ്ടാടി. കുരുത്തോല പെരുന്നാളിന് കുരുത്തോലകള്‍ എത്തിയത് കേരളത്തില്‍ നിന്ന്

New Update

publive-image

Advertisment

കുവൈറ്റ് : പുല്‍ക്കൂട്ടില്‍ പിറന്നവന്‍ രാജാവായതിന്റെ ആഘോഷമായ ഓശാന ഞായര്‍ ആഘോഷങ്ങള്‍ കുവൈറ്റില്‍ ശനിയാഴ്ച വൈകുന്നേരം കൊണ്ടാടി. പ്രവാസി സമൂഹത്തിന്‍റെ സൗകര്യം കണക്കിലെടുത്താണ് ഓശാന തിരുക്കര്‍മ്മങ്ങള്‍ നേരത്തെയാക്കിയത്.

publive-image

സാല്‍മിയ സെന്‍റ് തെരേസാസ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ജോണ്‍സണ്‍ നെടുംപുറത്ത് മുഖ്യകാര്‍മ്മികനായി. ഫാ . കെ സി സെബാസ്റ്റ്യന്‍, ഫാ. യു പി സെബാസ്റ്റ്യന്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

publive-image

publive-image

മുകളിലെ 2 ചിത്രങ്ങള്‍ - സിറ്റി കത്തീഡ്രല്‍ ദേവാലയത്തിലെ ചടങ്ങുകള്‍

സമൂഹത്തിനുവേണ്ടിയും കുടുംബത്തിനുവേണ്ടിയും ബാലിയാകാനുള്ള വെല്ലുവിളി ഏറ്റെടുക്കുക എന്നതാണ് വിശുദ്ധവാരത്തിലെ ശരിയായ ആഹ്വാനമെന്ന് ഓശാനാ ഞായര്‍ സന്ദേശം നല്‍കിയ ഫാ. ജോസ് വേലംചേരി പറഞ്ഞു. മക്കള്‍ക്ക് ദൈവത്തെ നല്‍കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

publive-image

തുടര്‍ന്ന്‍ കൊഴിക്കൊട്ട നേര്‍ച്ചയോടെയാണ് പരിപാടികള്‍ സമാപിച്ചത്. കുരുത്തോല പെരുന്നാളിനായി കേരളത്തില്‍ നിന്നും പ്രത്യേകമായി എത്തിച്ച കുരുത്തോലകളാണ് കുവൈറ്റിലെ വിവിധ പള്ളികളില്‍ വിതരണം ചെയ്തത്.

publive-image

ഓശാനാ തിരുന്നാള്‍ ആഘോഷങ്ങള്‍ നടന്ന സിറ്റി കത്തീഡ്രല്‍ ദേവാലയത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളോടെയായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇവിടെ ഫാ . സെബാസ്റ്റ്യന്‍ പുരയിടത്തില്‍ മുഖ്യ കാര്‍മ്മികനായി. കുവൈറ്റില്‍ മിക്ക ദേവാലയങ്ങളിലും വൈകിട്ടായിരുന്നു ഓശാന തിരുക്കര്‍മ്മങ്ങള്‍ നടന്നത് .

kuwait latest
Advertisment