Advertisment

കുവൈറ്റില്‍ നിയമലംഘനത്തിന് പിടിയിലായ പ്രവാസികളെ നാടുകടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

New Update

കുവൈറ്റ് : കുവൈറ്റില്‍ നിയമലംഘനത്തിന് പിടിയിലായ പ്രവാസികളെ നാടുകടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു . ഇ​ഖാ​മ നി​യ​മ​ലം​ഘ​ന​മു​ൾ​പ്പെ​ടെ കേ​സു​ക​ളി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന സി​റി​യ​ക്കാ​രെ​യും യ​മ​നി​ക​ളെയുമാണ് നാടുകടത്തുന്നത്‌ .

Advertisment

publive-image

നാ​ടു​ക​ട​ത്ത​ൽ കേ​​ന്ദ്ര​ത്തി​ൽ ഉൗ​ഴം​കാ​ത്ത് ക​ഴി​യു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ പ​ഠ​നം ന​ട​ത്തി​യ പ​ബ്ലി​ക് േപ്രാ​സി​ക്യൂ​ട്ട​ർ ജ​സ്​​റ്റി​സ്​ മു​ഹ​മ്മ​ദ് അ​ൽ ദ​ഈ​ജ് അ​ധ്യ​ക്ഷ​നാ​യ പ്ര​ത്യേ​ക സ​മി​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണി​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 85 സി​റി​യ​ക്കാ​രെ​യാ​ണ് നാ​ടു​ക​ട​ത്തു​ക.

ഇ​ഖാ​മ നി​യ​മ​പ​ര​മാ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​കൊ​ണ്ട് ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ നി​ര​വ​ധി സി​റി​യ​ക്കാ​രെ ജ​യി​ലി​ൽ​നി​ന്ന് മോ​ചി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​രി​ൽ 10 പേ​ർ മാ​ത്ര​മാ​ണ് ഇ​ഖാ​മ നി​യ​മ​പ​ര​മാ​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്ന​ത്.

ബാ​ക്കി​യു​ള്ള​വ​രെ​ല്ലാം സു​ര​ക്ഷാ വി​ഭാ​ഗ​ത്തെ വെ​ട്ടി​ച്ച് വീ​ണ്ടും ഒ​ളി​വി​ൽ പോ​കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​വ​രെ വീ​ണ്ടും പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

kuwait kuwait latest
Advertisment