Advertisment

കുവൈറ്റില്‍ സ്വകാര്യമേഖലയില്‍ നിന്നും സര്‍ക്കാര്‍ മേഖലയിലേക്ക് ഇഖാമ മാറ്റണമെങ്കില്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വേണം

New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വകാര്യമേഖലയില്‍ നിന്നും സര്‍ക്കാര്‍ മേഖലയിലേക്ക് പ്രവാസി തൊഴിലാളികളുടെ ഇഖാമ മാറ്റാന്‍ ഇനി മുതല്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ജനസംഖ്യാ അസന്തുലിനം കുറയ്ക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.

Advertisment

publive-image

സ്വകാര്യമേഖലയിൽനിന്ന് പൊതുമേഖലയിലേക്ക് തൊഴിൽമാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ  തൊഴിലുടമ സിവിൽ സർവീസ് കമ്മീഷനിൽനിന്ന് ഇഖാമ മാറ്റി നൽകുന്നതിനുള്ള അനുമതി വാങ്ങണം.

രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വ്യവസ്ഥ ബാധകമാകും. മാൻപവർ അതോറിറ്റി വഴിയാണ് രേഖാമൂലം അനുമതി വാങ്ങേണ്ടത്.

kuwait kuwait latest
Advertisment