Advertisment

പൊതുമാപ്പ്; കുവൈത്ത് കെ.എം.സി.സി. കർമ്മ രംഗത്തേക്ക്

New Update

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസ സമൂഹത്തിന്‍റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്ന പൊതുമാപ്പ് ജനുവരി 29 മുതൽ തുടങ്ങാനിരിക്കെ, നാട്ടിൽ പോകാനാഗ്രഹിക്കുന്ന സ്പോൺസർമാരുടെ പീഡനങ്ങൾ മൂലം കേസിലുൾപ്പെട്ട വിസക്കാർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താനാകുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കുവൈത്ത് കെ.എം.സി.സി. നേതാക്കളായ മുൻ പ്രസിഡണ്ടും ലോക കേരള സഭാ മെമ്പറുമായ ഷറഫുദ്ദീൻ കണ്ണേത്ത്, കുവൈത്ത് കെ.എം.സി.സി. ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ എന്നിവർ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി സംസാരിച്ചു.

Advertisment

publive-image

ഇപ്പോൾ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ പ്രയോജനം കൂടുതൽ പേർക്ക് ഉപയോഗപ്പെടുത്താനാവും വിധം, എറ്റവും വലിയ ജീവകാരുണ്യ സംഘടനയായ കുവൈത്ത് കെ.എം.സി.സി. അതിന്റെ ഹെൽപ്പ് ഡെസ്ക് വിംഗിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നതായി ഹെൽപ്പ് ഡെസ്ക് വിംഗ് ചെയർമാനും കേന്ദ്ര വൈസ് പ്രസിഡണ്ടുമായ അജ്മൽ വേങ്ങര ജനറൽ കൺവീനർ അലി മാണിക്കോത്ത്, എന്നിവർ അറിയിച്ചു.

2011 മാര്‍ച്ച് ഒന്നു മുതല്‍ ജൂണ്‍ 30 വരെ പ്രഖ്യാപിച്ച പൊതുമാപ്പിലും അതിനു മുമ്പും ജനങ്ങൾക്ക് ചെയ്ത സേവന പരിചയം കുവൈത്ത് കെ.എം.സി.സി.ക്ക് മുതൽക്കൂട്ടാണു. അന്ന് രാജ്യത്തുണ്ടായിരുന്ന അനധികൃത താമസക്കാരില്‍ 25 ശതമാനത്തോളം ആളുകൾ മാത്രമാണു പൊതുമാപ്പ് ഉപയോഗപ്പെടുത്തിയതെന്നാണ് കണക്കുകൾ. അതുകൊണ്ടു തന്നെ ബോധവൽക്കരണം അനിവാര്യമാണെന്ന് കെ.എം.സി.സി. നേതാക്കൾ പറഞ്ഞു.

കുവൈത്ത് കെ.എം.സി.സി. നൽകുന്ന സേവനങ്ങളിൽ പ്രധാനപ്പെട്ടത്;

കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവരെ ബോധവൽക്കരിക്കാൻ പ്രത്യേക ടീം..

സ്പോൺസർമാരുടെ പീഡനങ്ങൾ മൂലം കേസിലുൾപ്പെട്ട വിസക്കാർക്ക് അത് ഒഴിവാക്കിക്കിട്ടാൻ സ്പോൺസർമാരുമായി സംസാരിക്കാൻ പ്രത്യേക ടീം..

പാസ്പ്പോർട്ട് കൈവശമില്ലാത്തവർക്ക് സ്പോൺസർമാരിൽ നിന്നും അത് ലഭ്യമാക്കുന്നത് പ്രത്യേക ടീം..

പേപ്പർ വർക്കുകളും മറ്റും ചെയ്യാൻ വൈകിട്ട് 4 മണിമുതൽ രാത്രി 8 മണിവരെ പ്രത്യേക ഹെൽപ്പ് ഡെസ്ക് ഓഫീസുകൾ

ഇന്ത്യൻ എംബസ്സിയിൽ കുവൈത്ത് കെ.എം.സി.സി. ഹെൽപ്പ് ഡെസ്കിനു പ്രത്യേക കൗണ്ടർ (എംബസ്സി സമയം)

അബ്ബാസിയ (കെ.എം.സി.സി. നേഷണൽ കമ്മറ്റി ഓഫീസ്)

കുവൈത്ത് സിറ്റി (ഗ്രാൻഡ് ഹൈപ്പർ)

ഫഹാഹീൽ (ഗ്രാൻഡ് ഹൈപ്പർ)

ഫർവാനിയ/ഖൈതാൻ (കെ.എം.സി.സി. ഫർവാനിയ ഓഫീസ്)

കുവൈത്ത് കെ.എം.സി.സി. കേന്ദ്ര ഭാരവാഹികളുടെയും മുതിർന്ന നേതാക്കളുടെയും, അതതു മേഖലയിലെ ഏരിയ കമ്മറ്റി ഭാരവാഹികളുടേയും മറ്റു നേഷണൽ കൗൺസിൽ അംഗങ്ങളുടേയും സേവനങ്ങൾ എല്ലാ ഹെൽപ്പ് ഡെസ്ക് ഓഫീസുകളിലും ഉണ്ടായിരിക്കുന്നതാണു.

ഏതു ഹെൽപ്പ് ഡെസ്ക് ഓഫീസിലേയും എല്ലാ സേവനങ്ങൾക്കും ബന്ധപ്പെടുക:, കുവൈത്ത് കെ.എം.സി.സി. ഹെൽപ്പ് ഡെസ്ക് ചെയർമാൻ: അജ്മൽ വേങ്ങര (99775898), ജനറൽ കൺവീനർ അലി മാണിക്കോത്ത് (55143105)

kuwait
Advertisment