Advertisment

കുവൈത്ത് കെ.എം.സി.സി. സമൂഹ വിവാഹം “റൂബി 2018” 40 പേർക്ക് മംഗല്യ സൗഭാഗ്യം

New Update

കുവൈത്ത് : കുവൈത്ത് കെ.എം.സി.സി നേഷണൽ കമ്മറ്റി നാൽപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കാരുണ്യ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട സമൂഹ വിവാഹം "റൂബി 2018" കോഴിക്കോട് ജെ.ഡി.ടി. ഓഡിറ്റോറിയത്തിൽ നടന്നു. സാമ്പത്തിക പരാധീനത മൂലം വിവാഹം വൈകിപ്പോയ നിർധനരും നിരാലംബരുമായ 40 കുടുംബങ്ങളുടെ മംഗല്യമെന്ന സ്വപ്‍നമാണ് കുവൈത്ത് കെഎംസിസി സംഘടിപ്പിച്ച ഈ സമൂഹ വിവാഹത്തോടെ പൂർത്തീകരിച്ചത്.

Advertisment

മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ബഹു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി.സമൂഹ വിവാഹ സംഗമം ഉദ്ഘാടനം ചെയ്തു. ബഹു.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമൂഹ വിവാഹത്തിനു മുഖ്യകാർമ്മികത്വം വഹിച്ചു.

publive-image

40 കുടുംബങ്ങളുടെ വിശുദ്ധമായ വിവാഹ ജീവിതത്തിന്റെ തുടക്കമായി നടത്തപ്പെടുന്ന ആഘോഷത്തിനു സമകാലിക സാഹചര്യത്തിൽ വലിയ പ്രധാന്യമുണ്ടെന്ന് ഇ.ടി.പറഞ്ഞു. രണ്ട് ജനതകളെ വിളക്കിച്ചേർക്കുന്ന മഹത്തായ പ്രവർത്തനങ്ങൾ കൊണ്ട് മാതൃക സമ്മാനിച്ചവരാണ് കുവൈത്ത് കെ.എം.സി.സി. പ്രവർത്തകരെന്നും ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.

മുനവ്വറലി തങ്ങൾക്ക് പുറമെ ഡോ.ഖാസിമുൽ ഖാസിമി, കുട്ടി ഹസ്സൻ ദാരിമി, മുജീബ് ഫൈസി ഹൈതമി, നൗഫൽ ഫൈസി കുറ്റിക്കാട്ടൂർ, മുഹമ്മദ് അസ്ലം ബാഖവി, മൊയ്തു മൗലവി, ഇഖ്ബാൽ ഫൈസി, ബഷീർ ദാരിമി, ഉബൈദുള്ള ഫൈസി, അബ്ദുറഹിമാൻ ദാരിമി എന്നിവരും നിക്കാഹിനു കാർമികത്വം നൽകി.

കുവൈത്ത് കെ.എം.സി.സി. പ്രസിഡണ്ട് കെ.ടി.പി.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയി മുൻ പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്ത് ആമുഖ പ്രഭാഷണം നടത്തി. കേന്ദ്ര വൈസ് പ്രസിഡണ്ട് മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ നാല്പതാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടപ്പിലാക്കിയ പദ്ധതികൾ വിശദീകരിച്ചു.

ഡോ. എം.കെ.മുനീർ (പ്രതിപക്ഷ ഉപനേതാവ്), എം.കെ.രാഘവൻ (എം.പി.), പി.കെ ഫിറോസ് (യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി), അഡ്വ.കെ.പി.മറിയുമ്മ (സംസ്ഥാന പ്രസിഡണ്ട്, വനിത ലീഗ്), അഡ്വ. ഫൈസൽ ബാബു (യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്), അഡ്വ.ഫാത്തിമ തഹ് ലിയ (എം.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്), സി.കെ.സുബൈർ (യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി), അബ്ദുൽ അസീസ് വലിയകത്ത്, ഫാസിൽ കൊല്ലം, കമാൽ വരദൂർ (പത്രപ്രവർത്തക യൂണിയൻ സംസഥാന പ്രസിഡണ്ട്), എം.സി.മായിന് ഹാജി, ഉമ്മർ പാണ്ടികശാല, ഒ.പി.നസീർ, മലയിൽ മൂസക്കോയ, എം.എ.റസാഖ് മാസ്റ്റർ, എൻ.സി.അബൂബക്കർ, നിഅമത്തുള്ള കോട്ടക്കൽ, സി.കെ.വി.യൂസഫ്, ഷാഫി ചാലിയം, എം.എ.മജീദ്, ആഷിഖ് ചെലവൂർ, നവാസ് കെ.കെ., പി.വി.ഇബ്രാഹിം, ഷറഫുന്നീസ, പി.മൊഇതീൻ കോയ, മുഫീത തസ്നീം, ഷറഫുന്നീസ ടീച്ചർ, വർഗീസ് പുതുക്കുളങ്ങര, സിദ്ദീഖ് കുഴിപ്പുറം, എം.കെ.നവാസ്, സാജിത മൂഴിക്കൽ, മൂസ മൗലവി, ഖാലിദ് കിളിമുണ്ട, ഉസൈൻ ഒളാങ്ങൾ, എൻ.കെ.ഖാലിദ്.ഹാജി, മുസമ്മിൽ മൂപ്പൻ, ഫുആദ്, വി.പി.ഇബ്രാഹിം, വി.പി.അബ്ദുള്ളക്കോയ, ഡോ.അഷ്റഫ്, വി.പി.കെ.മുഹമ്മദ്, വി.ടി.കെ.മുഹമ്മദ് നാദാപുരം ഹനീഫ കടലൂർ, റസാഖ് മണ്ണാർക്കാട്, മുസ്തഫ കൂനോൾമാട്, തുടങ്ങി മുസ്ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടേയും ദേശീയ-സംസ്ഥാന ഭാരവാഹികളും യു.ഡി.എഫ്. നേതാക്കന്മാരും ജനപ്രതിനിധികളും, മത-സാംസ്കാരിക-സാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയിൽ പങ്കെടുത്ത് വധൂ വരന്മാർക്ക് ആശംസകൾ നേർന്നു.

സമൂഹ വിവാഹം വിജയിപ്പിക്കുന്നതിനു കുവൈത്ത് കെ.എം.സി.സി കോഡിനേറ്റർ എം.വി.സിദ്ദീഖ് മാസ്റ്റർ സജീവ സാന്നിദ്ധ്യമായിരുന്നു. ജനറൽ സെക്രട്ടറി സിറാജ് സ്വാഗതവും കോയ ഫറോക് നന്ദിയും പറഞ്ഞു.

kuwait
Advertisment