Advertisment

മഴക്കെടുതി; കൈത്താങ്ങായി കുവൈത്ത് കെ. എം. സി.സി

New Update

കുവൈത്ത് സിറ്റി: കേരളത്തിൽ അപ്രതീക്ഷിതമായുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ കുവൈത്ത് കെ.എം.സി.സി. മുന്നിട്ടിറങ്ങുന്നു.

കുവൈത്ത് കെ.എം.സി.സി. അതിന്റെ പന്ത്രണ്ട് ഏരിയകൾ കേന്ദ്രീകരിച്ച് ഫണ്ട് ശേഖരണം നടത്താൻ നേഷണൽ കമ്മറ്റി സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചതായി പ്രസിഡണ്ട് കെ.ടി.പി. അബ്ദുറഹിമാൻ ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കുവൈത്തിലുള്ള മുഴുവൻ മനുഷ്യസ്നേഹികളും ഈ കാരുണ്യ പദ്ധതിയുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. സഹായിക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ:503 37788, 97622788

kuwait
Advertisment