Advertisment

കുവൈത്ത് കെ.എം.സി.സി. ഫർവാനിയ ഏരിയ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

New Update

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. ഫർവാനിയ ഏരിയ കമ്മറ്റി കൗണ്സിൽ യോഗവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.ഫർവാനിയ നെസ്റ്റോ ഹാളിൽ നടന്ന പരിപാടി കേന്ദ്ര ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ടും കേന്ദ്ര സെക്രട്ടറിയുമായ ഫാസിൽ കൊല്ലം അധ്യക്ഷത വഹിച്ചു.

Advertisment

publive-image

അബ്ദുൽ ഹകീം മൗലവി ഉദ്ബോധന പ്രസംഗം നിർവ്വഹിച്ചു. മുൻ പ്രസിഡണ്ടും മുസ്ലിം ലീഗ് ദേശീയ കൗണ്സിലർ കൂടിയായ ശറഫുദ്ധീൻ കണ്ണേത്ത്, കേന്ദ്ര ട്രഷറർ എം.കെ അബ്ദുൽ റസാഖ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

കേന്ദ്ര ഭാരവാഹികളായ അജ്മൽ വേങ്ങര,ഇസ്മായിൽ ബേവിഞ്ച, കേന്ദ്ര ഉപദേശക സമിതി അംഗം അബ്ദുൾ അസീസ് ടി .വി. ഏരിയ ഭാരവാഹികളായ അൻവർ കവ്വായി,അലി മാണിക്കോത്ത്, നിഷാൻ അബ്ദുള്ള, ഫുഹാദ് സുലൈമാൻ,ഹനീഫ, ഷാഫി കൊല്ലം,റഫീഖ് ഒളവറ,അസീസ് തോട്ടുങ്ങൽ,മദനി,റഫീഖ് പി.കെ, ആസാദ്,ഫൈസൽ കെ.വി, സാദിഖ്, ഷഫീക് കെ, ഷഫീഖ്, സകരിയ,അബൂബക്കർസിദ്ധീഖ്,സുലൈമാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഒഴിവ് വന്ന ഏരിയ ഭാരവാഹി സ്ഥാനത്തേക്ക് ഏരിയ പ്രസിഡണ്ടായി എൻ.കെ ഖാലിദ് ഹാജിയെയും, ജനറൽ സെക്രെട്ടറിയായി സുഹൈൽ ബെല്ലയെയും, വൈസ് പ്രസിഡണ്ടായി അലി മാണിക്കോത്ത്,ജോയിൻ സെക്രട്ടറിമാരായി നിഷാൻ അബ്ദുള്ള, ഫുഹാദ് സുലൈമാൻ,ഹനീഫ. പി, എന്നിവരെയും കൗൺസിൽ യോഗം ഐഖ്യഖണ്ഡേന തിരഞ്ഞെടുത്തു. എൻ.കെ ഖാലിദ് ഹാജി സ്വാഗതവും അലി മാണിക്കോത്ത് നന്ദിയും പറഞ്ഞു.

Advertisment