Advertisment

തൊഴിൽ നൽകുന്നതിന് മുമ്പ് വിദേശികളുടെ വൈദഗ്ധ്യം ഉറപ്പുവരുത്തുന്നതിന് കുവൈറ്റിൽ പ്രത്യേക പദ്ധതികൾ ആരംഭിക്കുന്നു

New Update

കുവൈറ്റ് : തൊഴിൽ നൽകുന്നതിന് മുമ്പ് വിദേശികളുടെ വൈദഗ്ധ്യം ഉറപ്പുവരുത്തുന്നതിന് കുവൈറ്റിൽ പ്രത്യേക പദ്ധതികൾ ആരംഭിക്കുന്നു. തൈഴിൽ വൈദഗ്ധ്യം ഉള്ള വിദേശികളെ മാത്രം രാജ്യത്ത് ജോലി ചെയ്യാൻ അനുവദിക്കുക എന്നതാണ് ലക്ഷ്യം. വിദേശികൾക്ക് കഴിവുകളുടെയും അനുഭവ പരിജ്ഞാനത്തിന്റെയും മാനദണ്ഡത്തിലായിരിക്കും കുവൈറ്റിൽ ജോലി നൽകുക. ഇതിന്റെ ഭാഗമായിട്ടാണ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്.

Advertisment

വിദേശതൊഴിലാളികളുടെ വൈദഗ്ധ്യം പരിശോധിക്കുന്നതിനായി രാജ്യാന്തര സ്ഥാപനങ്ങളുടെ സഹകരണം തേടും. വിദേശത്തു നിന്നുള്ള എഞ്ചിനിയർമാർക്ക് കുവൈറ്റ് എഞ്ചിനിയേഴ്‌സ് സൊസൈറ്റിയുമായി ചേർന്ന് പ്രത്യേക പരീക്ഷകൾ നടത്തുന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.നിലവിൽ കുവൈറ്റിൽ ജോലി ചെയ്യുന്ന എഞ്ചിനിയർമാരുടെ വൈദഗ്ധ്യം പരിശോധിക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

publive-image

വിദേശികളെ നിയമിക്കുന്ന നൂറോളം തസ്തികകളിൽ രാജ്യാന്തര നിലവാരമുള്ള പരീക്ഷകൾ നടത്താനും കുവൈറ്റ് ആലോചിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ തസ്തികകളിലും നിലവാരമുള്ളവരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് ഇത്.എന്നാൽ 30 വയസ് തികയാത്ത ബിരുദധാരികളായ വിദേശികൾക്ക് ഇനി മുതൽ ജോലി നൽകില്ലെന്ന് കുവൈറ്റിൽ നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. എങ്കിലും പ്രഗൽഭരായ വിദേശികളുടെ സേവനം രാജ്യത്തിന് മുതൽകൂട്ടാണെന്നും കുവൈറ്റ് അഭിപ്രായപ്പെടുന്നുണ്ട്.

രാജ്യത്തു സ്വാകാര്യ മേഖലകളിൽ സ്വദേശികൾ വിമുക്ത കാണിക്കുന്നതാണ് സ്വാകാര്യ വത്കരണത്തിന്നു തടസ്സമാകുന്നത് ബാങ്കിങ് ഫിനാൻസ് അഡ്മിനിസ്ടേഷൻ മേഖലകളിൽ ആരോഗ്യ മേഖലകളിലും മാത്രമേ സ്വാദേശികൾ ആഭിമുഖ്യം കാണിക്കുന്ന്നുള്ളു എന്നതാണ് വസ്തുത വ്യാപാരമേഖലകളിൽ 10 ശതമാനം സ്വദേശികൾ മാതമേ ജോലി എടുക്കാൻ തയാറുകുന്നുള്ളു വ്യവസമേഖലകളിൽ ഏറെ മുന്നോട്ട് എന്നാണു റിപ്പോർട്ട്

kuwait kuwait latest
Advertisment