Advertisment

കുവൈറ്റില്‍ പ്രവാസി തൊഴിലാളികളുടെ നിയമനത്തിന് മുമ്പ് അവരുടെ തൊഴില്‍ വൈദഗ്ധ്യം ഉറപ്പുവരുത്തുന്നതിന് പദ്ധതികള്‍ തയ്യാറാക്കുന്നു

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി തൊഴിലാളികളുടെ നിയമനത്തിന് മുമ്പ് അവരുടെ തൊഴില്‍ വൈദഗ്ധ്യം ഉറപ്പുവരുത്തുന്നതിന് പദ്ധതികള്‍ തയ്യാറാക്കുന്നു .30 വയസ്സിൽ താഴയുള്ള ബിരുദധാരികളായ വിദേശികളെ രാജ്യത്തേക്ക് റിക്രൂട് ചെയ്യേണ്ടതില്ലെന്ന തീരുമാനം നടപ്പാക്കാനിരിക്കെയാണ് അതുമായി ബന്ധപ്പെട്ട് മറ്റു ചില നടപടികളും ആലോചിക്കുന്നത്.

Advertisment

publive-image

30വയസ്സ് തികയാത്ത ബിരുദധാരികളെ റിക്രൂട് ചെയ്യേണ്ടതില്ലെന്ന തീരുമാനം ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുത്തുന്നതിനാണ് ഇപ്പോഴത്തെ ആലോചന . ജനുവരി ഒന്നുതൊട്ട് പ്രാബല്യത്തിൽ വരുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രായോഗികതയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിന് ഇതു മാറ്റിവയ്ക്കുകയായിരുന്നു.

എന്നാൽ ജൂലൈ ഒന്നിന് നടപ്പിൽ വരുത്തുമെന്നാണ് പ്ലാനിങ് ആൻ‌ഡ് പ്രഫഷനൽ സ്കിൽ‌സ് ഡപ്യൂട്ടി ഡയറക്ടർ ഡോ.മുബാറക് അൽ അസ്മി നൽകുന്ന സൂചന. വിദേശ തൊഴിലാളി ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് അപേക്ഷകന്റെ കഴിവുകൾ പരിശോധിക്കുന്നതും പരിഗണിക്കുന്നതായി അദ്ദേഹം അറിയിച്ചു.

kuwait kuwait katest
Advertisment