Advertisment

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കുവൈറ്റില്‍ ഡയമണ്ട് ആഭരണ വിപണിയല്‍ 80 ശതമാനം ഉണര്‍വ്വ്. കാര്‍, വാച്ച്, കോസ്മറ്റ്ക് വിപണിയിലും കുതിപ്പ് !  കാരണമാണ് കൗതുകം ? 

New Update

publive-image

Advertisment

കുവൈറ്റ്: കോവിഡ് പ്രതിസന്ധിയുടെ പ്രതിഫലനങ്ങള്‍ ദിനംതോറും പുറത്തുവരുന്നതിനിടെ കുവൈറ്റില്‍ നിന്നും ചില ആശ്വാസ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

കോവിഡ് കാലത്തും കുവൈറ്റിലെ ലക്ഷ്വറി വ്യാപാര മേഖലകളില്‍ വന്‍ കുതിച്ചുകയറ്റം ഉണ്ടായിരിക്കുന്നതാണ് ശുഭസൂചനകളായി ചൂണ്ടിക്കാട്ടുന്നത്.

കുവൈറ്റില്‍ കാറുകളുടെ വില്‍പന, വാച്ച്, കോസ്മറ്റിക് വിപണി എന്നിവയിലെല്ലാം വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിപണിയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഡയമണ്ട് ആഭരണങ്ങളുടെ വില്‍പനയില്‍ നടപ്പുവര്‍ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനത്തിന്‍റെ വര്‍ധന ഉണ്ടായിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പുരോഗതിയാണ് ഡയമണ്ട് വിപണിയില്‍ രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇതിന്‍റെ കാരണങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് കൗതുകം. കുവൈറ്റിലെ സ്വദേശി പൗരന്മാര്‍ വിദേശത്തേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കി സ്വദേശത്തുതന്നെ തങ്ങുന്നതിനാല്‍ ഇവര്‍ രാജ്യത്ത് കൂടുതല്‍ വിപണിയില്‍ പണം ചിലവഴിക്കാന്‍ തയ്യാറാകുന്നതാണ് ലക്ഷ്വറി മേഖലയിലെ വിപണി ഉണര്‍വിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

കോവിഡ് കുവൈറ്റികള്‍ക്ക് കൂച്ചുവിലങ്ങിട്ടോ ?

കോവിഡ് വ്യാപനത്തിന്‍റെ ആദ്യകാലങ്ങളില്‍ പ്രവാസികള്‍ക്കിടയിലായിരുന്നു രോഗവ്യാപനം. ഇതോടെ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി.

ഒരു സമയത്ത് ആകെ കോവിഡ് രോഗികളുടെ 70 ശതമാനം വരെ പ്രവാസികളാണെന്ന സ്ഥിതി ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഇപ്പോള്‍ രോഗവ്യാപനം സ്വദേശികള്‍ക്കിടയിലാണ്.

publive-image

അതോടെ വിദേശത്ത് വിനോദ സ‍ഞ്ചാരത്തിനായി സമയം ചിലവഴിക്കുന്ന രീതി സ്വദേശികള്‍ ഉപേക്ഷിച്ചു.

വിനോദ സഞ്ചാരത്തിന് രാജ്യത്തിന് പുറത്തു ചിലവഴിക്കുന്ന സമയവും പണവും അവര്‍ സ്വന്തം രാജ്യത്തുതന്നെ ചിലവഴിക്കാന്‍ തയ്യാറാകുന്നതാണ് വിപണി ഉണര്‍വ്വിന് കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇത്തരം പണം ആഡംബര സാമഗ്രികള്‍ വാങ്ങിക്കൂട്ടാനും പുതിയ വാഹനങ്ങള്‍ക്കും മാച്ചിനുമൊക്കെയായി ചിലവഴിക്കുന്നതാണ് ലക്ഷ്വറി സാധനങ്ങളുടെ  വിപണിയിലെ ഉണര്‍വ്വിനു കാരണമായി വിലയിരുത്തുന്നത്.

സാധാരണക്കാരന് രക്ഷയില്ല !

അതേസമയം പ്രവാസികള്‍ ഉള്‍പ്പെടുന്ന സാധാരണ ജനങ്ങള്‍ പണം ചിലവഴിക്കാന്‍ മടിക്കുന്നതായാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ആഭരണശാലകളിലെ വില്‍പന കുത്തനെ ഇടി‍ഞ്ഞു.

ഇടത്തരം റസ്റ്ററന്‍റുകള്‍, ഹോട്ടലുകള്‍, സലൂണുകള്‍ എന്നിവിടങ്ങളിലെല്ലാം വിപണി മോശമാണ്. നേരേ തിരിച്ചാണ് കുവൈറ്റികള്‍ ഭക്ഷണം കഴിക്കുന്ന 'അവന്യു'  പോലുള്ള മാളുകളിലെ മുന്തിയ തരം റെസ്‌റ്റോറന്റുകളിലെ സ്ഥിതി. ഇവിടെ വ്യാപാരം കുതിച്ചുയരുകയും ചെയ്തു.

publive-image

പ്രവാസികള്‍ക്ക് കുവൈറ്റിലെ ജീവിത ചിലവുയരുന്നത് പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യമാണ് രാജ്യത്ത് സൃഷ്ടിക്കുന്നത്. ഇതോടെ പ്രവാസികള്‍ കൂട്ടത്തോടെ രാജ്യം വിടുന്നതിന്‍റെ സൂചനകളാണ് പുറത്തുവരുന്നത്.

 

kuwait news
Advertisment