Advertisment

കുവൈറ്റില്‍ പോലീസ് വാഹനം ഇടിച്ച് 38 കാരനായ മലയാളി യുവാവ് മരിച്ചു

New Update

publive-image

കുവൈറ്റ് : 38 കാരനായ മലയാളി യുവാവ് സാല്‍മിയയില്‍ അപകടത്തില്‍ മരിച്ചു. കണ്ണൂര്‍ കടന്‍കോഡ് പൊട്ടന്‍തവിട അബൂബക്കര്‍ ആണ് മരിച്ചത്. സാല്‍മിയ മൈദാന്‍ ഹാവല്ലിയില്‍ വച്ച് പോലീസ് വാഹനം ഇടിച്ചാണ് അപകടം എന്നാണ്  വിവരം.

ഭാര്യയും രണ്ടു മക്കളുമുണ്ട്‌. മൈദാൻ ഹവാലിയിൽ ഒരു റെസ്റ്റോറന്റിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതുദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങൾ കെ എംസിസി ഹെല്പ് ഡെസ്ക്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

kuwait latest
Advertisment