Advertisment

പ്രളയത്തില്‍ വന്‍ നാശനഷ്ടം സംഭവിച്ച പ്രവാസി മലയാളിയായ റാന്നി സ്വദേശി കുവൈറ്റില്‍ ഹൃദയാഘാദത്തെ തുടര്‍ന്ന്‍ അന്തരിച്ചു

New Update

publive-image

Advertisment

കുവൈറ്റ് : പ്രളയത്തില്‍ വന്‍ നാശനഷ്ടം സംഭവിച്ച കുവൈറ്റിലെ പ്രവാസി മലയാളിയായ റാന്നി സ്വദേശി കുവൈറ്റില്‍ ഹൃദയാഘാദത്തെ തുടര്‍ന്ന്‍ അന്തരിച്ചു. പത്തനംതിട്ട റാന്നി വടക്കിനേത്ത് ശ്രീകുമാര്‍ നായര്‍ 54 ആണ് മരിച്ചത്.

ഇന്ന് രാവിലെ റിഗ്ഗയിലെ താമസ സ്ഥലത്ത് വച്ച് നെഞ്ചുവേദന അനുഭവപെട്ടതിനെതുടര്‍ന്ന്‍ ആദ്യം സബാ ആശുപത്രിയിലും പിന്നീട് ചെസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയ്ക്ക് രണ്ടു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ മാസം കേരളത്തെ മുക്കിയ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ഇദ്ദേഹത്തിന്റെ റാന്നിയിലെ വീട് വെള്ളത്തില്‍ മുങ്ങിയിരുന്നു. വീട്ടു സാധനങ്ങള്‍ നഷ്ടമായതും വീടിന്‍റെ കേടുപാടുകളും ഉള്‍പ്പെടെ ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചിരുന്നു . കാലങ്ങളായി കുവൈറ്റില്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പത്ത് പ്രളയത്തില്‍ നഷ്ടമായ മനോവിഷമത്തിലായിരുന്നു ഏതാനും ദിവസങ്ങളായി ഇദ്ദേഹം.

കെ ആര്‍ എച്ച് ഗ്രൂപ്പിന്‍റെ അരിഫ്ജാന്‍ ആര്‍മി ബേസിലായിരുന്നു ജോലി . ഭാര്യ അമ്പിളി . പത്തും അഞ്ചും വയസു വീതമുള്ള രണ്ടു മക്കളുണ്ട്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

kuwait lalest
Advertisment