Advertisment

കുവൈറ്റ് പ്രവാസി വ്യവസായി സ്വരൂപ് രാജൻ മയിൽവാഹനം നിർമ്മിക്കുന്ന ചിത്രം "പെട്ടിലാമ്പ്രട്ട" യുടെ ചിത്രീകരണം ആരംഭിച്ചു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

"ഇതിൽ നീയുണ്ട്, ഞാനുണ്ട്, ദേ... അവനുണ്ട്, നമുക്കിട്ട് പണി തരുന്നവനും ഉണ്ട്"

സെവൻ പാവോ എന്റർടെയ്ൻമെന്റെ ബാനറിൽ കുവൈറ്റിലെ പ്രവാസി വ്യവസായിയും പൊതുപ്രവർത്തകനും ആയ സ്വരൂപ് രാജൻ മയിൽവാഹനം നിർമ്മിക്കുന്ന ചിത്രം "പെട്ടിലാമ്പ്രട്ട" യുടെ ചിത്രീകരണം പറവൂറിനടുത്ത് നന്ത്യാട്ടുകുന്നത്ത് എന്ന ഗ്രാമത്തിൽ ആരംഭിച്ചു.

publive-image

നവാഗതനായ ശ്യാം ലെനിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഈ വർഷത്തെ പ്രമുഖ നടന്നുള്ള സംസ്ഥാന അവർഡ് കരസ്ഥമാക്കിയ ഇന്ദ്രൻസിനു പുറമേ പുതുമുഖങ്ങളായ സൻമയാനന്ദൻ, റോണി രാജ്, ജെൻസൺ ജോസ്, ലെവിൻ സൈമൺ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി വേഷമെടുന്നു.

publive-image

ഷൊർണൂർ വിജയൻ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആയി പ്രവർത്തിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മധു മാടശ്ശേരിൽ.

നാലു ചെറുപ്പക്കാരുടെ നാട്ടിൻപുറത്തെ ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളുടെ അതിമനോഹരവും ഉജ്ജ്വലമായ ചലച്ചിത്ര ആവിഷ്കാരത്തിന്റ പൂജയും സ്വിച്ചോൺ കർമവും നന്ത്യാട്ടുകുന്നം എന്ന കൊച്ചു ഗ്രാമത്തിൽ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വച്ച് നടന്നു.

"പെട്ടിലാമ്പട്ര" എന്ന പേരിട്ടിരിക്കുന്ന യുവഹൃദയങ്ങളെ ആകർഷിക്കുന്ന ഏറെ പുതുമയുള്ള സിനിമയുടെ സ്വിച്ചോൺ കർമ്മം പാലക്കാട് ജില്ലയിലെ പ്രമുഖ വ്യവസായി സി എ എബ്രഹാം നിർവഹിച്ചു.

publive-image

പ്രമുഖ സംവിധായകൻ സലാം ബാപ്പു ആദ്യ ക്ലാപ്പ് എടുത്തു കൊണ്ട് ചിത്രീകരണത്തിന് തുടക്കം കുറിച്ച ചടങ്ങിൽ എൻ എം പിയേഴ്സൺ , പ്രഫസർ എൻ ജി ഉണ്ണികൃഷ്ണൻ, ടി.വി നിതിൻ, പി എ ചന്ദ്രിക, ഡോക്ടർ സി എ രാജൻ , ജോൺ മത്തായി IAS, ഡോക്ടർ സി.എ തമ്പി, ജേക്കബ് തോമസ്, നടി സ്വാസിക മറ്റു നടൻമാർ എന്നിവർ പങ്കെടുത്തു.

malayala cinema
Advertisment