Advertisment

കുവൈത്തിൽ വിദേശ തൊഴിലാളികളുടെ മെഡിക്കൽ പരിശോധന ഇന്നുമുതൽ പുനരരാംഭിക്കും: വിദേശകാര്യമന്ത്രാലയത്തിലെ അറ്റൻസ്റ്റേഷൻ ജോലികളും ഇന്നുമുതൽ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്: വിദേശ തൊഴിലാളികളുടെ മെഡിക്കൽ പരിശോധന ഇന്നു ഞായറാഴ്​ച മുതൽ പുനരാരംഭിച്ചു. കാപിറ്റൽ, ഹവല്ലി ഗവർണറേറ്റു ഷുവൈക്കിലെ സബാഹ് ഹോസ്പിറ്റലിലും ഫർവാനിയ (സബ്ഹാൻ ബാച്ച്ലർ സിറ്റി സമീപം ), അഹമ്മദി ( ഫഹാഹീൽ ), ജഹറ (ജഹറ )

എന്നുവിടങ്ങളിൽ ആണ്. രാവിലെ 8 മണിമുതൽ ഉച്ചക്ക് 12 മണി വരെയാണ് പ്രവർത്തി സമയം.

Advertisment

publive-image

നിലവിലെ സുരക്ഷാ മാനദണ്ഢടങ്ങൾ പ്രകാരം ആരോഗ്യ മന്ത്രാലയ​ത്തി​​​െൻറ വെബ്​സൈറ്റിലെ https://eservices.moh.gov.kw/SPCMS/ExpatAppointmentReques.  അപ്പോയിന്മെന്റ് എടുത്തവർക്കേ പരിശോധനക്ക് പ്രവേശനം ലഭിക്കുയുള്ളു . 30 ശതമാനം ശേഷിയിലാണ്​ പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കുക. അതിനനുസരിച്ചാണ്​ സമയം അനുവദിക്കുക.

അതേസമയം വിദേശകാര്യമന്ത്രാലയത്തിലെ അറ്റൻസ്റ്റേഷൻ ജോലികൾ ഇന്നുമുതൽ പുനരാംഭിക്കും. കുവൈത്ത് സിറ്റിയിലെ ലിബറേഷൻ ടവർ, സബ്ഹാൻ എന്നിവിടങ്ങളിളെ കേന്ദ്രങ്ങൾ ആണ് തുറന്നു പ്രവർത്തിക്കുന്നത്. മന്ത്രാലയ വെബ്‌സൈറ്റിൽ മുൻകൂർ അപ്പോയിന്റ്മെന്റ് ബുക്കിംഗുമായി ചെയ്യുവാൻ താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രെജിസ്റ്റർ ചെയ്യണം https://mofa-app.paci.gov.kw/booking

Advertisment