Advertisment

പ്രളയക്കെടുതിയില്‍ പെട്ട കേരളത്തെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിനൊപ്പം സമാന്തരമായി സന്നദ്ധ സംഘടനകളും കൈകോര്‍ക്കണമെന്ന് സംഘടനാ പ്രവര്‍ത്തകര്‍

New Update

കുവൈറ്റ് : പ്രളയക്കെടുതിയില്‍ പെട്ട കേരളത്തെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിനൊപ്പം സമാന്തരമായി സന്നദ്ധ സംഘടനകളും കൈകോര്‍ക്കണമെന്ന് സംഘടനാ പ്രവര്‍ത്തകരുടെ യോഗം ആവശ്യപ്പെട്ടു. കുവൈറ്റ് അബ്ബാസിയ യുണൈറ്റഡ് സ്‌കൂളിലാണ് യോഗം ചേര്‍ന്നത്.

Advertisment

publive-image

സര്‍ക്കാരിലേക്ക് പരമാവധി പണം സ്വരുകൂട്ടുമ്പോള്‍ സമാന്തരമായി തന്നെ സന്നദ്ധസംഘടനകളും സംസ്ഥാനത്തിന്റെ പുനരധിവാസത്തെ ശക്തിപ്പെടുത്താനായി വീടുകള്‍ , സാനിറ്റേഷന്‍ സൗകര്യങ്ങള്‍ , എന്നവയ്ക്കുള്ള സഹായങ്ങള്‍ നല്‍കി സഹകരിക്കണമെന്നും സംഘടനാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

publive-image

പ്രവര്‍ത്തനങ്ങളുടെ ഏകോപനങ്ങള്‍ക്കായി യോഗത്തില്‍ പങ്കെടുത്ത വിവിധ സംഘടനകളെയും ബിസിനസ്സ് പ്രമുഖരെയും ചേര്‍ത്തുകൊണ്ട് പുതിയ കമ്മറ്റി രൂപീകരിക്കുകയും കമ്മറ്റിയുടെ പ്രഥമ യോഗം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ചേരുവാനും തീരുമാനിച്ചു .

publive-image

യോഗത്തില്‍ 150ല്‍പരം വിവിധ സംഘടനാ അംഗങ്ങളും ബിസിനസ് പ്രമുഖരും സംബന്ധിച്ചു. സണ്ണിമണര്‍ക്കാട്( സത്യം ഓണ്‍ലൈന്‍ നാഷണല്‍ ഹെഡ്) , സ്വാഗതം ആസംസിച്ചു. ബാബുജി ബത്തേരി വിഷയ അവതരണവും ഷൈനി ഫ്രാങ്ക് നന്ദിയും പറഞ്ഞു. അഡ്വ.ജോണ്‍ ജോമസ് മോഡറേറ്ററായി പ്രവര്‍ത്തിച്ചു.

publive-image

publive-image

kuwait
Advertisment