Advertisment

കുവൈറ്റില്‍ മലയാളി ടാക്‌സി ഡ്രൈവറെ ആക്രമിച്ച് തട്ടിയെടുത്ത ടാക്സികാർ കണ്ടുപിടിച്ചു

New Update

കുവൈറ്റ് : കുവൈറ്റില്‍ മലയാളി ടാക്‌സി ഡ്രൈവറെ ആക്രമിച്ച് തട്ടിയെടുത്ത ടാക്സികാർ കണ്ടുപിടിച്ചു . ആഗസ്റ്റ് 29 ന് അറബ് വംശജനായ യുവാവാണ് ഡ്രൈവ െആക്രമിച്ച് കാര്‍ തട്ടിയെടുത്തത്. ടാക്സി ഡ്രൈവർമാരുടെ സഹായത്താലാണ് കാര്‍ കണ്ടെത്തിയത്.ആഗസ്റ്റ് 29 ബുധനാഴ്ച ഉച്ചയ്ക്ക് ആന്തലോസ് ബ്ലോക്ക് 3 ൽ വച്ച് കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി അനീഷിനെ ആക്രമിച്ച് ടാക്സി തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

Advertisment

ആന്തലോസ് പോലിസിൽ പരാതി നൽകുകയും, കുവൈത്തിലെ വിവിധ ടാക്സി കൂട്ടായ്കളിലെ ഡ്രൈവർമാർ ഒന്നായി തിരച്ചിൽ നടത്തുകയും ചെയ്തതുവഴി ആഗസ്റ്റ് 30 വ്യാഴാഴ്ച രാത്രിയിൽ റിഹാബിൽ ടാക്സി കണ്ടെത്തി. ഓടിപോകുകയായിരുന്ന ടാക്സി തടഞ്ഞു നിർത്താ൯ ശ്രമിച്ച ടാക്സി കാറുകളെ ഇടിച്ചിട്ട് പ്രതി പലപ്രാവശ്യം രക്ഷപ്പെട്ടു.

publive-image

ഈ വിവരങ്ങൾ പോലിസിൽ തത്സമയത്ത് അറിയിച്ചതുവഴി പോലീസും, ടാക്സി ഡ്രൈവർമാരും ചേർന്ന് അന്യേഷണം തുടർന്നുകൊണ്ടെയിരുന്നു. 31 ന് വൈള്ളിയാഴ്ച രാവിലെ 6:30 ന് ജഹറ റോഡിലൂടെ വരുന്ന ടാക്സിയെ മറ്റൊരു ടാക്സി അറിയാതെ പി൯തുടർന്ന് ഫിർദൗസിൽ എത്തിചേരുകയും. കൂടുതൽ ടാക്സി ഡ്രൈവർമാരെ വിളിച്ചു ചേർക്കുകയും ചെയ്യാ൯ ശ്രമിച്ചു.

എന്നാൽ തലേദിവസം രാത്രി മുഴുവ൯ തിരച്ചിൽ നടത്തിയ ഡ്രൈവർമാർ ഉറക്കത്തിലും റൂമിലും ആയതിനാലും, വെള്ളിയാഴ്ച അവധി ദിനം ആയതിനാലും, കൂടുതൽ ഡ്രൈവർമാർക്ക് യദാസമയം എത്താ൯ കഴിഞ്ഞില്ല. ഫിർദൗസിൽ ഒരു മതിലിന് സമീപത്ത് നിർത്തിയിട്ട വാഹനത്തിൽ മോഷ്ടാവ് വിശ്രമിക്കുന്ന അവസരത്തിൽ എത്തിചേർന്ന ടാക്സികളിൽ 3 എണ്ണം മോഷ്ടാവിരിക്കുന്ന ടാക്സിയെ പെട്ടന്ന് മൊത്തമായി വളഞ്ഞൂ.

അപകടം മണത്ത മോഷ്ടാവ് വാഹനം സകലശക്തിയോടെയും മുന്നോട്ടും പിന്നോടും എടുത്ത് വഴി മുടക്കിയ രണ്ട് വാഹനങ്ങളെ ഇടിച്ച് മാറ്റി വഴിയുണ്ടാക്കി രക്ഷപ്പെടുകയായിരുന്നു ടാക്സി ഫിർദൗസിൽ നിർത്തിയിട്ട സമയം മുതൽ ഫിർദൗസ് പോലീസിൽ വിവരം അറിയിച്ചെങ്കിലും പ്രതി രക്ഷപ്പെട്ട സമയത്താണ് പോലീസ് എത്തിചേർന്നത്. ഡ്യൂട്ടി സമയം മാറുന്ന 7 മണി നേരം ആയതിനാൽ നിയമപാലകർ എത്താ൯ വൈകിയതും, കൂടുതൽ ഡൈവർമാരെ കൂട്ടാ൯ കഴിയാത്തതും, പ്രതി ആക്രമണകാരി ആയതിനാലും രക്ഷപ്പെടുകയായിരുന്നു.

പ്രതിയുടെ ആക്രമണ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയ നിയമപാലകർ ഡ്രൈവർമാർക്ക് അപകടം സംഭവിക്കരുത് എന്ന മു൯കരുതലിനാൽ തുടർന്ന് തട്ടിയെടുത്ത വാഹനം എവിടെ കണ്ടാലും, പോലിസിൽ മാത്രം വിവരമറിയിക്കാനും, വാഹനം തടയുകയോ, മോഷ്ടാവിനെ പിടിക്കുവാനോ ശ്രമിക്കരുത് എന്നും മുന്നറിയിപ്പ് നൽകി അയച്ചു.

publive-image

ഇത് പ്രകാരം ടാക്സി തിരയുക എന്നതുമാത്രമായി ഡ്രൈവർമാർ. സെപ്തംബർ 16 ന് ഉച്ചയോടെ മു൯ടാക്സി ഡ്രൈവറായ റിയാസ് സുലബിയ സുൽത്താ൯ സെന്ററിന് സമീപമായി കുറച്ചകലെ ഒരു ടാക്സി നിർത്തിട്ടിരിക്കുന്നത് കണ്ടു.

അടുത്ത് ചെന്ന് നോക്കുമ്പോൾ നമ്പർ പ്ലേറ്റും, കമ്പനി സിറ്റക്കറും, മുകളിലെ ടാക്സി ബോർഡും ഇല്ലാത്ത ടാക്സിയുടെ എല്ലാഭാഗവും ഇടിച്ച് തകർന്ന നിലയിലും ആയിരുന്നു.

റിയാസ് ഈ വിവരം അനീഷിനെ അറിയിക്കുകയും, അനീഷും തൊഴിലുടമയും പോലീസും ചേർന്ന് പ്രതി ഉപേക്ഷിച്ചുപോയ ടാക്സി ആന്തലോസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. വിരലടയാളം മുതലായ തെളിവുകൾ എടുത്ത് പ്രതിയ്ക്കായി തിരച്ചിൽ ആരംഭിച്ചു.

kuwait kuwait latest
Advertisment