Advertisment

കുവൈറ്റിലെ റസിഡൻഷ്യൽ മേഖലകളിലെ കെട്ടിടങ്ങളുടെ ബേസ്മെ‌ന്റ് കാർ പാർക്കിങ്ങിനു മാത്രമായി ഉപയോഗിക്കണമെന്നു മുനിസിപ്പൽ അധികൃതരുടെ മുന്നറിയിപ്പ്

New Update

കുവൈറ്റ് : കുവൈറ്റിലെ റസിഡൻഷ്യൽ മേഖലകളിലെ കെട്ടിടങ്ങളുടെ ബേസ്മെ‌ന്റ് കാർ പാർക്കിങ്ങിനു മാത്രമായി ഉപയോഗിക്കണമെന്നു മുനിസിപ്പൽ അധികൃതരുടെ മുന്നറിയിപ്പ് . കെട്ടിടങ്ങളുടെ ബേസ്മെന്റ് മറ്റാവശ്യങ്ങൾക്കായി വാടകയ്ക്കു നൽകുന്ന പ്രവണത നിയമലംഘനമാണെന്നു മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Advertisment

publive-image

ബേസ്മെന്റുകൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ കെട്ടിടത്തിലെ വാടകക്കാർക്കു മുനിസിപ്പാലിറ്റിയുടെ ഏതു ബ്രാഞ്ചിലും പരാതി നൽകാം.

നിയമപ്രകാരമുള്ള സൗകര്യം ലഭിക്കാതിരുന്നാൽ പരാതി നൽകാനുള്ള അവകാശം വാടകക്കാരനുണ്ടെന്നും മുനിസിപ്പൽ ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻ‌ഫൂഹി പറഞ്ഞു.

kuwait kuwait latest
Advertisment