Advertisment

കുവൈറ്റ് ജയിലില്‍ കഴിയുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുത്ത് അമീറിന്‍റെ ഉത്തരവ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസി തടവുകാരുടെ മോചനത്തിന് വഴി തെളിയും

New Update

publive-image

Advertisment

കുവൈറ്റ്‌ : കുവൈറ്റിന്റെ 57 മത് ദേശീയ ദിനാഘോഷങ്ങളുടെയും 27 മത് ലിബറേഷന്‍ ദിനത്തിന്റെയും ഭാഗമായി കുവൈറ്റിലെ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കാന്‍ അമീറിന്‍റെ തീരുമാനം .

അമീര്‍ ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബായുടേതാണ് ഉത്തരവ്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അകപെട്ട് ജയിലുകളില്‍ കഴിയുന്ന സ്വദേശികളും വിദേശികളുമായ മുഴുവന്‍ തടവുകാര്‍ക്കും ഉത്തരവ് ബാധകമായിരിക്കും.

ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസി തടവുകാരുടെ മോചനത്തിന് ഉത്തരവ് വഴി വയ്ക്കും. ഇവരുടെ ബാധ്യതകള്‍ അമീറിന്‍റെ ഫണ്ടില്‍ നിന്നും അടച്ചു തീര്‍ക്കും. സമാധാനത്തിനുള്ള യു എന്‍ പുരസ്കാരം നേടിയ കുവൈറ്റ് അമീറിന്‍റെ മറ്റൊരു ജനപ്രിയ തീരുമാനമാണ് ഈ വര്‍ഷവും പുറത്ത് വന്നിരിക്കുന്നത്.

kuwait kuwait latest
Advertisment