Advertisment

കുവൈറ്റ് ദേശീയ ദിനാഘോഷങ്ങള്‍ക്ക് പ്രവാസി മലയാളികള്‍ ഒരുക്കിയ സമര്‍പ്പണ ആല്‍ബം തരംഗമായി. സ്വദേശികള്‍ ഉള്‍പ്പെടെ ആല്‍ബം കണ്ടവരുടെ എണ്ണം ലക്ഷം കവിഞ്ഞു. അഭിനന്ദന പ്രവാഹം

New Update

publive-image

Advertisment

കുവൈറ്റ്‌ : നയതന്ത്ര രംഗത്തും സാമൂഹ്യ രംഗത്തും കുവൈറ്റും ഇന്ത്യയും തമ്മിലുള്ളത് ഒരിക്കലും ഇഴപിരിയാത്ത സൗഹൃദവും പങ്കാളിത്തവുമാണ്. കുവൈറ്റിന്‍റെ ദേശീയ ദിനാഘോഷങ്ങളെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസി സമൂഹം സ്വീകരിക്കുന്നതും ആ ഊഷ്മളതയുടെ അന്തരീക്ഷത്തിലാണ്.

ഇത്തവണ കുവൈറ്റിന്റെ  ദേശീയ ദിനാഘോഷങ്ങള്‍ കൊണ്ടാടാന്‍ മലയാളികള്‍ ഒരുക്കിയ ആല്‍ബം കുവൈറ്റിലെ സ്വദേശി സമൂഹവും പ്രവാസി സമൂഹവും ഏറ്റെടുത്തു എന്നതാണ് പ്രത്യേകത.

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യാ - കുവൈറ്റ് ഊഷ്മളത ആവരണം ചെയ്യുന്ന ഒരു ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് കുവൈറ്റിലെ ഒരുകൂട്ടം മലയാളികള്‍. 'മബരൂഖ് യ കുവൈറ്റ്'എന്ന പേരില്‍ ഫേസ്ബുക്കില്‍ പുറത്തിറക്കിയ ഈ ആല്‍ബം ദിവസങ്ങള്‍കൊണ്ട് ഒരു ലക്ഷത്തിലേറെ ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.

സ്വദേശി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇതിന്‍റെ അണിയറ പ്രവര്‍ത്തകരെ ഇതിനോടകം അഭിനന്ദനം അറിയിച്ചു കഴിഞ്ഞു .

അല്‍ റായില്‍ പുതുതായി തുറന്ന ഗ്രാന്‍ഡ്‌ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വച്ചാണ് ഒറ്റ ഷോട്ടില്‍ ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്. സ്വദേശി കുടുംബവും ഇതില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി പ്രവാസി കലാകാരന്മാരാണ് ആല്‍ബത്തിനായി അണി നിരന്നിരിക്കുന്നത്.

&feature=youtu.be

ഒ എം കരുവാരക്കുണ്ട് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്ന ആല്‍ബത്തില്‍ പാടിയത് ഹബീബുള്ള മുറ്റിച്ചൂരാണ് . സംവിധാനം ഷാജഹാൻ കൊയിലാണ്ടി നിര്‍വ്വഹിക്കുന്നു.

കൊറിയോഗ്രാഫി രാജേഷ് ( ഡികെ ഡാൻസ് വേൾഡ് ) നിര്‍വ്വഹിച്ചിരിക്കുന്നു . നിർമാണ നിർവഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അൻവർ സാദത്ത് തലശ്ശേരിയാണ്.

&feature=youtu.be

 

kuwait kuwait latest kuwait politics
Advertisment