Advertisment

കുവൈറ്റില്‍ പൊതുമാപ്പിനുള്ള കാലാവധി 2 മാസംകൂടി നീട്ടി. നിര്‍ണ്ണായക തീരുമാനം കാലാവധി തീരാന്‍ 2 ദിവസംകൂടി ബാക്കി നില്‍ക്കെ

New Update

publive-image

Advertisment

കുവൈറ്റ് : കുവൈറ്റിൽ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ്‌ കാലാവധി 2 മാസത്തേയ്ക്ക് കൂടി നീട്ടി . ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്ത് വിട്ടത് .

ഇത്‌ സംബന്ധിച്ച്‌ മന്ത്രാലയം കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിക്ക്‌ നിര്‍ദേശം സമർപ്പിച്ചിരുന്നു . വിവിധ മന്ത്രാലയങ്ങളും വിവിധ രാജ്യങ്ങളുടെ എംബസികളും കാലാവധി നീട്ടണമെന്ന ആവശ്യം സര്‍ക്കാരിനു മുന്‍പില്‍ വച്ചിരുന്നു .

publive-image

 

കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസ്സി വൃത്തങ്ങളും ഇത്തരത്തിൽ സൂചനകൾ നൽകിയിരുന്നു. കഴിഞ്ഞ മാസം 29 മുതൽ പൊതുമാപ്പ്‌ പ്രാബല്യത്തിൽ വന്നതിനു ശേഷം മുപ്പതിനായിരം പേർ രാജ്യം വിട്ടതായാണു കണക്ക്‌.

അതേസമയം കുഞ്ഞുങ്ങൾ അടക്കം നിരവധി പേർക്ക് കാലാവധി അവസാനിക്കാൻ ഇരിക്കെ ജനന സർട്ടിഫിക്കറ്റ് പോലും ലഭിക്കാത്തതു ഔട്ട് പാസ് ലഭിക്കുന്നതിനുള്ള തടസ്സം മൂലം പ്രയാസം അനുഭവിക്കുന്നതിനിടെയാണ് കാലാവധി നീട്ടിക്കൊണ്ടുള്ള തീരുമാനം പ്രവാസികള്‍ക്ക് ആശ്വാസ മായി മാറുന്നത് .

പൊതുമാപ്പ് കാലാവധി നീട്ടുന്നതോടു കൂടി മുഴുവൻ പേർക്കും രാജ്യം വിടാൻ കഴിയും എന്നാണു നിഗമനം

kuwait kuwait latest kuwait embasy
Advertisment