Advertisment

കുവൈറ്റില്‍ മാലിന്യ ബാഗുകൾ നിക്ഷേപിക്കുമ്പോൾ അത് കെട്ടിയനിലയിലായിരിക്കണമെന്ന് ഉറപ്പു വരുത്താൻ അധികൃതരുടെ മുന്നറിയിപ്പ്

New Update

കുവൈറ്റ് : മാലിന്യ ബാഗുകൾ നിക്ഷേപിക്കുമ്പോൾ അത് കെട്ടിയനിലയിലായിരിക്കണമെന്ന് ഉറപ്പു വരുത്താൻ അധികൃതരുടെ മുന്നറിയിപ്പ്. കെട്ടിയിടാതെ മാലിന്യ ബാഗുകൾ കുപ്പത്തൊട്ടിയിൽ നിക്ഷേപിച്ചാൽ 300 ദിനാർ പിഴയീടാക്കും.

publive-image

മുനിസിപ്പാലിറ്റിയിലെ പൊതു ശുചിത്വ-റോഡ് നിർമാണ വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്. ശുചിത്വം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശുചീകരണ തൊഴിലാളികളുടെ കരാർ കമ്പനികൾക്കും നിർദേശമുണ്ട്. സിഗരറ്റ് കുറ്റികളും ടിഷ്യു പേപ്പറും വലിച്ചെറിയുന്നവരിൽ നിന്ന് അഞ്ച് ദിനാർ വരെ പിഴയീടാക്കും.

kuwait kuwait latest
Advertisment