Advertisment

സെന്റർ ഫോർ ഇന്ത്യ സ്റ്റഡീസ് - കുവൈറ്റ് , ദശദിന കാൻസർ അവബോധ സെമിനാർ പരമ്പര സംഘടിപ്പിക്കുന്നു

New Update

കുവൈത്ത്: സെന്റർ ഫോർ ഇന്ത്യ സ്റ്റഡീസ് - കുവൈറ്റ് ഇന്ത്യൻ ഡോക്ടേഴസ് ഫോറം, കുവൈറ്റ് മെഡിക്കൽ അസോസിയേഷൻ എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെ “കാൻസറിനെ നന്നായി അറിയുക” എന്ന പേരിൽ പത്ത് ദിവസത്തെ അരോഗ്യ അവബോധ കാമ്പയിൻ സംഘടിപ്പിക്കുന്നു.

Advertisment

publive-image

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും കാൻസർ അവബോധം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത 10 ദിവസത്തെ മെഡിക്കൽ ബോധവൽക്കരണ പ്രചാരണ യജ്ഞത്തിന്റെ ഉദ്ഘാടന ചടങ്ങ് 2020 നവംബർ 27 ന് (വെള്ളിയാഴ്ച) വൈകുന്നേരം 5:30 ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ സിബി ജോർജ് പങ്കെടുക്കുന്നതാണ്.

കുവൈറ്റ് കാൻസർ നിയന്ത്രണ കേന്ദ്രത്തിന്റെ റേഡിയേഷൻ ഓങ്കോളജി വിഭാഗം ചെയർമാൻ ഡോ. സാദേക് അബു സലൂഫ് വിശിഷ്ടാതിഥിയായി, കുവൈത്തിൽ കാൻസർ ചികിത്സയ്ക്ക് ലഭ്യമായ വിവിധ സൗകര്യങ്ങളെ ക്കുറിച്ച് സദസ്സിനെ അഭിസംബോധന ചെയ്യും.

ഇന്ത്യൻ ഡോക്ടർ ഫോറം കുവൈറ്റ് പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് വിശിഷ്ടാതിഥിയായി യുള്ള ഉദ്ഘാടന പരിപാടിയിൽ കുവൈറ്റ് കാൻസർ നിയന്ത്രണ കേന്ദ്രത്തിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ജുസർ അലി മുഖ്യ പ്രഭാഷണവും നിർവഹിക്കും.

ക്യാൻസർ അവബോധം, പ്രതിരോധം, ചികിത്സ എന്നിവയെക്കുറിച്ചുള്ള വിവിധ ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന ലഘുലേഖ സി.ഐ.എസ് ഉപദേശക സമിതി അംഗം ഡോ. സുരേന്ദ്ര നായക് ചടങ്ങിൽ പ്രകാശനം ചെയ്യും.

കുവൈത്തിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള പ്രമുഖ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒരു പാനൽ പ്രചാരണ വേളയിൽ കാൻസർ അവബോധവുമായി ബന്ധപ്പെട്ട പ്രത്യേക വിഷയങ്ങളെക്കുറിച്ച് വിവിധ വെബിനാറുകളിൽ സംസാരിക്കുന്നതാണ്.

സ്ത്രീകൾക്ക് മാത്രമായുള്ള പ്രത്യേക വെബിനാറുകളും സംഘടിപ്പിക്കുന്നെണ്ടെന് സംഘാടാകർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു. കാമ്പെയ്‌നുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും 965 9936 9007 മണികാന്ത് വർമ്മ & നിഷാ ദിലീപ് 965 60010658 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

kuwait news
Advertisment