Advertisment

കാല്‍വറി സ്‌നേഹം ഒശാനാ ഞായറാഴ്ച റിലീസ്‌ ചെയ്യും

New Update

കുവൈറ്റ്: പ്രവാസലോകം മറ്റൊരു പീഡനുഭവ വാരത്തിലേക്ക് കടന്നിരിക്കുകയാണ് . ആത്മീയ ഉന്നതിയില്‍ നില്‍ക്കുന്ന നിരവധി ക്രിസ്തീയ ആത്മീയ ഗാനങ്ങള്‍ സൃഷ്ടിക്കപ്പെട്ട പ്രവാസ ലോകത്തു നിന്നും ആ നിരയിലേക്ക് ഇതാ മറ്റൊരു ഗാന സമാഹാരം ' കാല്‍വറി സ്‌നേഹം' യേശുവിന്റെ പീഡനുഭവം ആസ്പദമാക്കി കുവൈറ്റില്‍ നിന്ന് മറ്റൊരു ആത്മീയ സംഗീത ആല്‍ബം കൂടി ഓശാന ഞായാറാഴ്ച പുറത്തിറങ്ങുന്നു.

Advertisment

publive-image

കുവൈറ്റിലേ വിവിധ അസോസിയേഷനുകളുടേ വേദിയിലേ സജീവ സാന്നിധ്യവും , ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ നാഷണല്‍ കമ്മിറ്റീ ജനറല്‍ സെക്രട്ടറി ബിനു ചെമ്പാലയത്തിന്റെയും പ്രിനി ബിനുവിന്റേയും മകളുമായ കുമാരി ശ്രദ്ധ ബിനു, ഗാനാലാപനം നിര്‍വ്വഹിച്ചിരിക്കുന്ന ഈ സംഗീത ആല്‍ബത്തിന്റെ സംഗീതം, ബഹു. റെവ. ഫാദര്‍ ഷൈജു പി മത്തായി ആണ് .

രചന നിര്‍വഹിച്ചിരിക്കുന്നത് കുവൈറ്റിലേ വളര്‍ന്നു വരുന്ന പ്രസിദ്ധ ഗാനരചിയതാവ് ജിജി കുടശ്ശ നാടാണ്. ആത്മീയ മൂല്യങ്ങള്‍ നഷ്ടമാകുന്ന പുതിയ കാലത്തില്‍ ,യേശുവിന്റെ സഹനത്തിന്റെയും സ്‌നേഹത്തിന്റെയും പ്രസ്‌ക്തി വരും തലമുറകളിലേക്ക് എത്തിക്കാനുള്ള എളിയ ശ്രമം ആണ് ഈ ആല്‍ബത്തിലൂടേ നടത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Advertisment