Advertisment

കുവൈറ്റില്‍ പൊതുമാപ്പ് അവസാനിക്കാന്‍ 3 ദിവസം മാത്രം ബാക്കി. ആകെ 1.5 ലക്ഷം അനധികൃത താമസക്കാരില്‍ 3 മാസംകൊണ്ട് രാജ്യം വിട്ടത് അര ലക്ഷം മാത്രം ! അനുഭവങ്ങള്‍ പഠിക്കാതെ ബാക്കിയുള്ളവര്‍ ? 23 മുതല്‍ വ്യാപക പരിശോധന

New Update

publive-image

Advertisment

കുവൈറ്റ്  ∙ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ കുവൈറ്റ് അധികൃതര്‍ തയ്യാറായിട്ടും അത് പ്രയോജനപ്പെടുത്താതെ ഭൂരിപക്ഷം പേരും രാജ്യത്ത് തങ്ങുന്നതായി റിപ്പോര്‍ട്ട്.

പൊതുമാപ്പ് കാലാവധി 22ന് അവസാനിക്കാനിരിക്കെ എഴുപതിനായിരത്തിലധികം ആളുകള്‍ രാജ്യത്തെ ശേഷിക്കുന്നതായാണ് റിപ്പോര്‍ട്ട് .

publive-image

ഒന്നര ലക്ഷത്തിലേറെ വിദേശികൾ കുവൈറ്റില്‍ അനധികൃത താമസക്കാരായുണ്ടെന്നായിരുന്നു പൊതുമാപ്പിന്റെ തുടക്കത്തിൽ ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തിയത്.

ഈ വർഷം ഫെബ്രുവരി 21നു മുൻപ് രാജ്യത്തു പ്രവേശിച്ചവരും താമസാനുമതി കാലാവധി അവസാനിച്ചവരുമായ ആർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താവുന്നതാ‍ണ്.

publive-image

ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ട കണക്ക് പ്രകാരം പുറത്ത് പോയത് അമ്പതിനായിരം പേര്‍ മാത്രമാണ്. അതിനു ശേഷം ഇന്ന് വരെ പോയവരെ കണക്കാക്കിയാലും ഇനിയും മുക്കാല്‍ ലക്ഷം പേര്‍ രാജ്യത്ത് തങ്ങുന്നതായാണ് വിലയിരുത്തല്‍.

പൊതുമാപ്പിന്റെ കാലാവധി കഴിഞ്ഞാലുടന്‍ ഇവരെ പിടികൂടാന്‍ വ്യാപക പരിശോധനയ്ക്കാണ് അധികൃതരുടെ നീക്കം. പിടികൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയും ഉണ്ടാകും.

publive-image

സന്ദർശക/ ടൂറിസ്റ്റ്/ റെഗുലർ/ താൽക്കാലികം തുടങ്ങി നിയമാനുസൃതമുള്ള വീസയിൽ രാജ്യത്തു പ്രവേശിക്കുകയും പിന്നീടു താമസാനുമതി കാലാവധി അവസാനിക്കുകയും ചെയ്‌തവർക്കു പ്രയോജനപ്പെടുത്താം.

ഒന്നുകിൽ പിഴയൊന്നുമില്ലാതെ സ്വദേശത്തേക്കു തിരിച്ചുപോവുകയോ അല്ലെങ്കിൽ പിഴയടച്ച് താമസാനുമതി സാധുതയുള്ളതാക്കുകയോ ആണ് വേണ്ടത്.

publive-image

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്കായി താമസാനുമതികാര്യാലയങ്ങളിൽ എല്ലാവിധ സംവിധാനങ്ങളും തുടരുന്നതായും ഡയറക്ടറേറ്റ് വ്യക്തമാക്കി.

ജനുവരി 29ന് ആണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 22 വരെയായിരുന്നു ആദ്യം പ്രഖ്യാപിച്ച കാലാവധി. പിന്നീട് ഏപ്രിൽ 22 വരെ നീട്ടുകയായിരുന്നു.

kuwait latest
Advertisment