Advertisment

നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് 141 -ാം മത് മന്നം ജയന്തി ആഘോഷിച്ചു

New Update

കുവൈറ്റ്  : ജനുവരി 26 ന് നോട്ടിങ്ങ്ഹാം ബ്രിട്ടീഷ് സ്കൂൾ ,ജിലീബിൽ വച്ച് വിവിധ പരിപാടികളോടെ കുവൈറ്റിലെ എട്ടു കരയോഗങ്ങൾ ചേർന്ന് സമുചിതമായി ആഘോഷിച്ചു. വൈകുന്നേരം 5.30 ന് ആചാര്യാനുസ്മരണവും, റിപ്പബ്ളിക്ക് ദിന ആശംസകളോടും , ഭാരതത്തിനു വേണ്ടി ജീവൻ ത്യജിച്ച ജവാന്മാരുടെയും , പുണ്യാത്മാക്കളെയും,ഓഖി ദുരന്തബാധിതരുടെ ഓർമ്മയ്ക്കും മുമ്പിൽ പ്രണാമം അർപ്പിച്ച് കൊണ്ട് തുടങ്ങിയ യോഗത്തിന്റെ ഉത്ഘാടനം മുഖ്യാതിഥി പ്രശസ്ത കവിയും മലയാള ചലച്ചിത്ര ഗാന അവാർഡ് ജേതാവുമായ ഒ. എസ് ഉണ്ണിക്കൃഷ്ണൻ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.

Advertisment

publive-imagekuwait

തദവസരത്തിൽ കുവൈറ്റ് ഫർവാനിയ പോലീസ് ചീഫ് അബു ബദർ ഹാദി സന്നിഹിതനായിരുന്നു. പ്രസിഡന്റ് കെ പി വിജയകുമാർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഗുണപ്രസാദ് ജി നായർ സ്വാഗത പ്രസംഗവും , വനിതാ സമാജം ജോയിന്റ് കൺവീനർ ദീപ്തി പ്രശാന്ത് ആശംസാ പ്രസംഗവും നടത്തി.

സ്വാർത്ഥ താല്പര്യങ്ങൾ കൈവെടിഞ്ഞ് ചിന്താശേഷിയും, ആദ്ധ്യാത്മികതയും , ഇഛാശക്തിയും, ക്രിയാത്മകതയും, മനുഷ്യ സ്നേഹവുമുള്ള ഒരു തലമുറയെ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉത്ഘാടന പ്രസംഗത്തിൽ ഒ. എസ് ഉണ്ണികൃഷ്ണൻ സൂചിപ്പിച്ചു.

publive-image

തുടർന്ന് പ്രശസ്ത നർത്തകിയും സിനിമാ- സീരിയൽ താരവുമായ താരാ കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും ചേർന്ന് അവതരിപ്പിച്ച ശാസ്ത്രീയ നൃത്ത- നൃത്യ ങ്ങൾ നിറഞ്ഞ സദസ്സ് കരഘോഷങ്ങളോടെ ആസ്വദിച്ചു.

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പന്തളം ബാലന്റെയും ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ലക്ഷ്മി ജയന്റെയും ഗാനമേള ശ്രോതാക്കൾക്ക് വേറിട്ട അനുഭവമായി. ബാലസമാജത്തിലെ കുട്ടികളുടെ ഗ്രൂപ്പ് ഡാൻസ് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.

ജനറൽ പ്രോഗ്രാം കൺവീനർ ജയകുമാറിന്റെയും ജോയിന്റ് പ്രോഗ്രാം കൺവീനർ ഹരി വി.പിള്ളയുടെയും നേതൃത്വത്തിൽ ആണ് പ്രോഗ്രാം നടന്നത്. പരിപാടിയിൽ സഹകരിച്ച എല്ലാ കമ്മറ്റി മെംബേഴ്സിനും എക്സിക്യുട്ടീവ് പ്രതിനിധിസഭാ മെംബേഴ്സിനും വനിതാ സമാജം കൺവീനർ അനിതാ സന്തോഷിനും , വനിതാ - ബാല സമാജത്തിനും നിറഞ്ഞ സദസ്സിനും ട്രഷറർ മധു വെട്ടിയാർ നന്ദി പ്രകാശിപ്പിച്ചു.

publive-image

പത്തിലും, പ്ളസ് ടു വി നും മികച്ച മാർക്ക് കരസ്ഥമാക്കി വിജയിച്ച കുട്ടികൾക്കുള്ള മന്നം പുരസ്കാരവും ഗോൾഡ് മെഡലും, ചലനം - 2018 മത്സര വിജയികൾക്കുള്ള സമ്മാനദാനവും തദവസരത്തിൽ നടന്നു.

സുവനീർ പ്രകാശനം ചീഫ് എഡിറ്റർ സുജിത്ത് സുരേശൻ , സുവനീർ കോഡിനേറ്റർ വേണുഗോപാൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗ്രീൻ സ്പിറിംഗ് ചെയർമാൻ ഹർസിമ്രാൻ സിങ്ങ് ഒ എസ് ഉണ്ണിക്കൃഷ്ണന് നല്കി നിർവ്വഹിച്ചു.

kuwait
Advertisment