Advertisment

കുവൈറ്റില്‍ ശീതകാല പാര്‍ലമെന്റ് പ്രവാസികളെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും ;പ്രവാസികളെ കാത്തിരിക്കുന്നത് അധിക സാമ്പത്തിക ബാധ്യത

New Update

കുവൈറ്റ്   :കുവൈറ്റില്‍ ഒക്ടോബര്‍ 30 ന് ആരംഭിക്കുന്ന ശീതകാല പാര്‍ലമെന്റ് പ്രവാസികളെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രധാനമായും വിദേശികള്‍ നാട്ടിലേക്കു അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുക, വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, പൊതു സേവനങ്ങളുടെ നിരക്ക് വര്‍ദ്ധനവ് തുടങ്ങിയ ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങള്‍ കൈകൊള്ളുമെന്നാണ് നിഗമനം.

Advertisment

publive-image

അതേസമയം സ്വദേശികളെയും വിദേശികളെയും സംബന്ധിക്കുന്ന നിരവധി വിഷയങ്ങള്‍ ഇത്തവണ പാര്‍ലമെന്റില്‍ ചര്‍ച്ചയാകുമെന്നാണ് പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂക്ക് അല്‍ ഗാനിം വ്യക്തമാക്കി.

പാര്‍ലമെന്റ് സമിതിയുടെ അജണ്ടയില്‍ 27 റിപോര്‍ട്ടുകള്‍ ചര്‍ച്ചക്കായി ഉള്‌പെടുത്തിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

kuwait kuwait latest
Advertisment