Advertisment

കുവൈറ്റ് - ഫിലിപ്പീന്‍ ബന്ധം കൂടുതല്‍ വഷളാകുന്നു : കുവൈറ്റിലെ ഫിലിപ്പീൻ അംബാസഡറോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാന്‍

New Update

publive-image

Advertisment

കുവൈറ്റ് : കുവൈറ്റ് - ഫിലിപ്പീന്‍സ് ബന്ധം കൂടുതല്‍ വഷളാകുന്നു. കുവൈറ്റിലെ ഫിലിപ്പീൻ അംബാസഡറോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാനും മനിലയിൽ ഉള്ള കുവൈറ്റ് അംബാസഡറോട് ഉടന്‍ തിരിച്ചു വരാനും കുവൈറ്റ് ഭരണകൂടം ആവശ്യപ്പെട്ടതായി പ്രദേശിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

publive-image

കുവൈറ്റിലെ ഫിലിപ്പീന്‍ പൗരന്മാരുടെ സുരക്ഷിതത്വ പ്രശ്നങ്ങളുമായി ബന്ധപെട്ട് ഏറെ നാളായി ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധം അത്ര സുഖകരമായ അവസ്ഥയിലായിരുന്നില്ല .

publive-image ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഫിലിപ്പീന്‍ വീട്ടു ജോലിക്കാരിയെ ഫിലിപ്പീന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് രക്ഷപെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 3 എംബസി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയിരുന്നു . ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുകയായിരുന്നു

kuwait latest kuwait embasy
Advertisment