Advertisment

കുവൈറ്റില്‍ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഉ​പ​ഭോ​ക്തൃ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ​ത് 0.89 ശ​ത​മാ​നം വി​ല​ക്ക​യ​റ്റം

New Update

കുവൈറ്റ് : കുവൈറ്റില്‍ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഉ​പ​ഭോ​ക്തൃ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ​ത് 0.89 ശ​ത​മാ​നം വി​ല​ക്ക​യറ്റമെന്ന് റിപ്പോര്‍ട്ട്‌ .സെ​ൻ​ട്ര​ൽ സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ ബ്യൂ​റോ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 2018 ജൂ​ലൈ​യെ അ​പേ​ക്ഷി​ച്ച് ആ​ഗ​സ്​​റ്റി​ൽ 0.09 ശ​ത​മാ​നം മാ​ത്രം വി​ല​ക്ക​യ​റ്റ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Advertisment

publive-image

മി​ക്ക​വാ​റും എ​ല്ലാ മേ​ഖ​ല​ക​ളി​ലും ചെ​റി​യ​തോ​തി​ൽ വി​ല​വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ വ​സ്ത്ര​ങ്ങ​ൾ​ക്കും പാ​ദ​ര​ക്ഷ​ക​ൾ​ക്കും വി​ല കു​റ​യു​ന്ന അ​വ​സ്ഥ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത് സി​ഗ​റ​റ്റു​ക​ൾ​ക്കും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​മാ​ണ്.

2017 ആ​ഗ​സ്​​റ്റി​നെ അ​പേ​ക്ഷി​ച്ച് ഇൗ ​വ​ർ​ഷം 13.51 ശ​ത​മാ​നം വി​ല വ​ർ​ധി​ച്ചു. ഭ​ക്ഷ്യ-​പാ​നീ​യ​ങ്ങ​ൾ​ക്ക് 1.40 ശ​ത​മാ​ന​വും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ര​ണ്ടു ശ​ത​മാ​ന​വും ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ​ക്ക് 3.11 ശ​ത​മാ​ന​വും വി​ദ്യാ​ഭ്യാ​സ​ത്തി​ന് 1.71 ശ​ത​മാ​ന​വും വി​ല​വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.

kuwait kuwait latest
Advertisment