കുവൈറ്റിലേക്ക്‌ തൊഴില്‍ തേടി പോകുന്നവര്‍ക്കായുള്ള വൈദ്യ പരിശോധനാ ഫീസില്‍ ഇനിയും ഇളവു വരുത്തണമെന്ന് ഫെഡറേഷന്‍ ഓഫ് ഓവര്‍സീസ് റിക്രൂട്ട്മെന്റ് അസോസിയേഷന്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, April 16, 2018

കുവൈറ്റ് :കുവൈറ്റിലേക്ക്‌ തൊഴില്‍ തേടി പോകുന്നവര്‍ക്കായുള്ള വൈദ്യ പരിശോധനാ ഫീസില്‍ ഇനിയും ഇളവു വരുത്തണമെന്ന് റിക്രൂട്ട്മെന്റ് രംഗത്തെ അംഗീകൃത ഏജന്‍സികളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓവര്‍സീസ് റിക്രൂട്ട്മെന്റ് അസോസിയേഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഈ മാസം 12നാണ് കുവൈത്തിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള വൈദ്യ പരിശോധനയ്ക്കും വിസാ സ്റ്റാമ്പിങ്ങിനുമുള്ള ചുമതല ഖദാമത്ത്, മവാറീദ് സര്‍വീസ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ഇന്ത്യയിലെ കുവൈത്ത് എംബസി എടുത്തു കളഞ്ഞ്. നേരത്തയുള്ള ഏജന്‍സിയായ ഗാംകക്ക് ചുമതല തിരികെ നല്‍കിയെങ്കിലും ഇവരുടെ നിരക്കയായ 5000 രൂപയില്‍ നിന്നും ഇനിയും ഇളവ് വരുത്തണമെന്നാണ് ഫെഡറേഷന്റെ ആവശ്യം.

ഖദാമത്ത്, മവാറീദ് സര്‍വീസ് എന്നീ ഏജന്‍സികള്‍ അമിതമായ ഫീസ് ഈടാക്കിയതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് നേത്യത്വം നല്‍കിയത് ഫെഡറേഷനായിരുന്നു. ഇവരുടെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനം പുനപരിശോധിക്കാന്‍ എംബസി തീരുമാനിച്ചത്.

×