Advertisment

താക്കോൽ ദാന ചടങ്ങും പത്രസമ്മേളനവും നടന്നു

New Update

കുവൈറ്റ് : തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന ടെക്സാസ് കുവൈറ്റ് ഉം  കുവൈറ്റിലെ പ്രമുഖ കമ്പനിയായ ഗ്ലോബൽ ഇന്റർ നാഷണൽ ജനറൽ ട്രേഡിങ്ങ് ആൻഡ് കോൺട്രാക് ടിങ് കമ്പനിയും സംയുക്തമായി നടത്തിയ ഭവന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം അഞ്ചു തെങ് സ്വദേശിക്കു നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാന ചടങ്ങും പത്രസമ്മേളനവും ജനുവരി 22 തിങ്കളാഴ്ച വൈകുന്നേരം അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു.

Advertisment

publive-image

നിർധനരായ തിരുവനന്തപുരം അഞ്ചു തെങ് സ്വദേശി ജിഷക്കും കുടുംബത്തിനുമാണ് ടെക്സാസ് കുവൈറ്റ് സംഭാവനയായി നൽകിയ പുരയിടത്തിൽ ഗ്ലോബൽ ഇന്റർനാഷണൽ കമ്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ച് നടപ്പാക്കിയ പാർപ്പിട പാദ്ധതിയിൽ വീട് വെക്കാൻ ധനസഹായം ലഭിച്ചത് .

നിർമാണം നടന്ന ഭവനത്തിന്റെ താക്കോൽ കമ്പനി പ്രധിനിധി  മനുഇ. തോമസിൽ നിന്നും ടെക്സാസ് ഉപദേശക സമിതി അംഗം ജോസഫ് റെ മീജി യൂസ്ഏറ്റു വാങ്ങി. ടെക്സാസ് പ്രവർത്തക സമിതിഅംഗങ്ങൾ, മീഡിയ പ്രവർത്തകർ, കുവൈറ്റിലെ സാമൂഹിയ സാംസ്കാരിക പ്രവത്തകർ പകെടുത്ത ചടങ്ങിൽ പ്രസിഡന്റ് ബിനു സുകുമാരൻ സ്വാഗതം ആശംസിച്ചു.

publive-image

ജനറൽ സെക്രട്ടറി സുമേഷ് സുധാകരൻ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണം നൽകി. ഇന്ത്യൻ പൗരന്മാർക്ക് വ്യത്യസ്ത തരത്തിലുള്ള പാസ്പോർട്ടുകൾ ലഭിക്കുന്നതിന് ജി ഒ ഐ യുടെ നീക്കത്തിൽ ടെക്സാസ്കുവൈറ്റ് എതിർക്കുന്നു എന്ന്അരുൺ രാജഗോപാൽ മറുപടി പറഞ്ഞു. ബിജു സ്റ്റീഫൻ കൃതജ്ഞതയും രേഖപ്പെടുത്തി.

kuwait
Advertisment