Advertisment

കുവൈറ്റില്‍ ഇനി മുതല്‍ വാഹനങ്ങൾക്കു റോഡ് ലൈസൻസിനു പരിസ്ഥിതി പബ്ലിക് അതോറിറ്റി പുതിയ മാനദണ്ഡം ഏർപ്പെടുത്തും

New Update

കുവൈറ്റ് : കുവൈറ്റില്‍ ഇനി മുതല്‍ വാഹനങ്ങൾക്കു റോഡ് ലൈസൻസിനു പരിസ്ഥിതി പബ്ലിക് അതോറിറ്റി പുതിയ മാനദണ്ഡം ഏർപ്പെടുത്തും .അടുത്ത വർഷം തുടക്കത്തിൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് അറിയിച്ചു.

publive-image

വാഹനങ്ങളിൽനിന്നുള്ള പുക പ്രകൃതിക്കു ഹാനികരമല്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പരിസ്ഥിതി പബ്ലിക് അതോറിറ്റിയിൽനിന്ന് നേടണം. ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് ഗതാഗതവകുപ്പ് മുഖേന റോഡ് ലൈസൻസ് പുതുക്കുന്നതിനുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്. പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനങ്ങളുടെ ലൈസൻസ് പുതുക്കാനാവില്ല. രാജ്യത്തെ മുഴുവൻ വാഹനങ്ങൾക്കും ഇത് ബാധകമാണ്.

kuwait kuwait latest
Advertisment