Advertisment

കുവൈറ്റ് ഇറാഖിലേക്ക് 4 കടല്‍ജല ശുദ്ധീകരണ യൂണിറ്റുകള്‍ അയക്കുന്നു

New Update

കുവൈറ്റ് : കുവൈറ്റ് ഇറാഖിലേക്ക് 4 കടല്‍ജല ശുദ്ധീകരണ യൂണിറ്റുകള്‍ അയക്കുന്നു . അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ പ്രത്യേക നിര്‍ദേശാനുസരണമാണ് ഇറാഖിലേക്ക് നാലു യൂണിറ്റുകള്‍ അയക്കുന്നത്.

Advertisment

publive-image

കുവൈറ്റ്- ഇറാഖ് അതിര്‍ത്തിയിലുള്ള ഇറാഖി ജലവിഭവ വകുപ്പ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കുവൈറ്റ് ജല-വൈദ്യുതവകുപ്പിലെ ടെക്‌നിക്കല്‍ വിഭാഗമാണ് യൂണിറ്റുകള്‍ കൈമാറുന്നത്.

കുവൈറ്റ് മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി മുഹമ്മദ് ബുഷരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

kuwait kuwait latest
Advertisment